ഹ്രസ്വചിത്രമേള: ഇന്ന് തിരിതെളിയും

തിരുവനന്തപുരം: 11ാമത് രാജ്യാന്തര ഹ്രസ്വ ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരിതെളിയും. വൈകീട്ട് ആറിന് കൈരളി തിയേറ്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക മന്ത്രി എ കെ ബാലന്‍ അധ്യക്ഷത വഹിക്കും. പ്രസിദ്ധ ഡോക്യുമെ ന്ററി സംവിധായകന്‍ രാകേഷ് ശര്‍മ മുഖ്യാതിഥിയാവും. മേളയിലെ പ്രഥമ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ആനന്ദ് പട്‌വര്‍ധന് മുഖ്യമന്ത്രി സമ്മാനിക്കും. വി എസ് ശിവകുമാ ര്‍ എംഎല്‍എ ഫെസ്റ്റിവല്‍ ബുക്ക് സംവിധായകന്‍ രാകേഷ് ശര്‍മയ്ക്ക് നല്‍കി പ്രകാശനം ചെയ്യും.
തുടര്‍ന്ന് ഉദ്ഘാടന ചിത്രമായ ഹ്യൂമന്‍ ഫ്‌ളോ പ്രദര്‍ശിപ്പിക്കും. ചൈന, പലസ്തീന്‍, ജര്‍മനി, അമേരിക്ക, സംയുക്ത സംരംഭമായ ഹ്യൂമന്‍ ഫ്‌ളോയില്‍ 23 രാജ്യങ്ങളിലെ അഭയാര്‍ഥികളുടെ ജീവിതക്കാഴ്ചകളാണ് പ്രമേയമാക്കിയിരിക്കുന്നത്. 64 മല്‍സര ചിത്രങ്ങള്‍ ഉള്‍പ്പെടെ 200 ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും.  13 മ്യൂസിക് വീഡിയോകളും 9 അനിമേഷന്‍ ചിത്രങ്ങളും മേളയിലുണ്ടാവും. മേള 24ന് സമാപിക്കും.
Next Story

RELATED STORIES

Share it