Flash News

ഹ്രസ്വചിത്രങ്ങള്‍ക്ക് അനുമതി നിഷേധം: ചലച്ചിത്ര അക്കാദമി ഹരജി നല്‍കി



കൊച്ചി: കേരളത്തിന്റെ പത്താമത് അന്തര്‍ദേശീയ ഡോക്യുമെന്ററി-ഹ്രസ്വചിത്ര മേളയില്‍ മൂന്നു ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചതിനെതിരേ കേരള ചലച്ചിത്ര അക്കാദമിയുടെ ഹരജി. കഴിഞ്ഞ വെള്ളിയാഴ്ച ആരംഭിച്ച മേളയില്‍ കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം പ്രദര്‍ശനാനുമതി നിഷേധിച്ചത് ചോദ്യം ചെയ്ത് കശ്മീര്‍ വിഷയം പറയുന്ന ഇന്‍ ദി ഷേഡ് ഓഫ് ഫാളന്‍ ചിനാര്‍, ജെഎന്‍യു വിദ്യാര്‍ഥി സമരങ്ങളെക്കുറിച്ചുള്ള മാര്‍ച്ച് മാര്‍ച്ച് മാര്‍ച്ച്, രോഹിത് വെമുലയെക്കുറിച്ചുള്ള അണ്‍ബെയറബിള്‍ ബീയിങ് ഓഫ് ലൈറ്റ്‌നസ്’എന്നീ ചിത്രങ്ങള്‍ക്ക് അനുമതി നിഷേധിച്ചതിനെതിരേയാണ് ഹരജി. മേളയില്‍ പ്രദര്‍ശനത്തിനുള്ള സിനിമകള്‍ക്ക് സെന്‍സറിങുമായി ബന്ധപ്പെട്ട സിനിമാട്ടോഗ്രാഫിക്‌സ് ആക്ടില്‍ ഇളവ് അനുവദിക്കണമെന്ന് കേരള ചലച്ചിത്ര അക്കാദമി കേന്ദ്രമന്ത്രാലയത്തോട് ആവശ്യപ്പെട്ടെങ്കിലും നാലു ചിത്രങ്ങള്‍ക്ക് അനുമതി നിഷേധിച്ചിരുന്നു. പിന്നീട് ജൂണ്‍ 9ന് ഈ തീരുമാനത്തിനെതിരേ അക്കാദമി അപ്പീല്‍ നല്‍കി. ഈ അപ്പീലും തള്ളിയതിനെ തുടര്‍ന്നാണ് അക്കാദമി ഹൈക്കോടതിയെ സമീപിച്ചത്.
Next Story

RELATED STORIES

Share it