ഹോട്ടല്‍ ബോര്‍ഡുമായി കുട്ടികളെ നിര്‍ത്തുന്നത് നിയമലംഘനം

കൊച്ചി: ഹോട്ടല്‍ എന്നെഴുതിയ  ബോര്‍ഡുമായി ഹോട്ടലുകള്‍ക്കും റസ്റ്റോറന്റുകള്‍ക്കും മുമ്പില്‍ മഴയും വെയിലും വകവയ്ക്കാതെ കുട്ടികളെ നിയോഗിക്കുന്നത് ജുവനൈല്‍ ജസ്റ്റിസ് നിയമത്തിന്റെ ലംഘനമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. സംസ്ഥാന പോലിസ് മേധാവിയും തൊഴില്‍ സെക്രട്ടറിയും സാമൂഹികനീതി ഡയറക്ടറും അനേ്വഷണം നടത്തി നാലാഴ്ചയ്ക്കകം റിപോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി മോഹനദാസ് ഉത്തരവില്‍ ആവശ്യപ്പെട്ടു. ഹ്യൂമന്റൈറ്റ്‌സ് ഫൗണ്ടേഷന്‍ പ്രസിഡന്റ് ഡോ. പി സി അച്ചന്‍കുഞ്ഞ് നല്‍കിയ പരാതിയിലാണ് കമ്മീഷന്‍ നടപടി. കുട്ടികളെയും മുതിര്‍ന്നവരെയും ഇത്തരത്തില്‍ റോഡിന്റെ വശങ്ങളില്‍ നിര്‍ത്തുന്നതു കാരണം വ്യക്തികളുടെ ആരോഗ്യവും സ്വാതന്ത്ര്യവും ഹനിക്കപ്പെടുന്നതായി പരാതിയില്‍ പറയുന്നു. കേസ് അടുത്തമാസം തൊടുപുഴ നടക്കുന്ന സിറ്റിങില്‍ പരിഗണിക്കും.
Next Story

RELATED STORIES

Share it