kannur local

ഹോട്ടലുകളിലും ആശുപത്രികളിലും ഫയര്‍ഫോഴ്‌സിന്റെ മിന്നല്‍ പരിശോധന

ഇരിട്ടി: കഴിഞ്ഞ ദിവസം ബംഗളൂരു കലാസിപ്പാളയത്ത് കെട്ടിടത്തില്‍ തീപടര്‍ന്ന് ആളപായമുണ്ടായ സാഹചര്യത്തില്‍ ജില്ലയിലെ ഹോട്ടലുകളിലും ആശുപത്രികളിലും അഗ്നിശമനസേനാ ഉദ്യോഗസ്ഥര്‍ സുരക്ഷാ പരിശോധന തുടങ്ങി. വേണ്ടത്ര സുരക്ഷ ഒരുക്കാത്തവര്‍ക്ക് മുന്നറിയിപ്പ് നോട്ടീസ് നല്‍കുന്നുണ്ട്.   അഗ്നിശമനസേനാ ഡയരക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. സുരക്ഷാ ഉപകരണങ്ങള്‍ സ്ഥാപിക്കാതെയാണ് പല സ്ഥാപനങ്ങളും ലൈസന്‍സ് സംഘടിപ്പിച്ചതെന്ന് പരിശോധനയില്‍ വ്യക്തമായി. ഇരിട്ടി മേഖലയില്‍ ഫയര്‍ സ്റ്റേഷന്‍ മാസ്റ്റര്‍ ജോണ്‍സണ്‍ പീറ്ററുടെ നേതൃത്വത്തില്‍ ഹോട്ടലുകളിലും ആശുപത്രികളിലും പരിശോധന നടത്തി. പല സ്ഥാപനങ്ങളിലും സുരക്ഷാ സാമഗ്രികള്‍ ഒരുക്കിയിട്ടുണ്ടെങ്കിലും പ്രവര്‍ത്തനരഹിതമാണ്. നേരത്തെ ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരേ മുന്നറിയിപ്പ് നോട്ടീസ് നല്‍കിയിരുന്നു. ഉപകരണങ്ങള്‍ ഉടന്‍ പ്രവര്‍ത്തനസജ്ജമാക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരേ ഉന്നത അധികൃതര്‍ക്ക് റിപോര്‍ട്ട് നല്‍കുമെന്ന് ജോണ്‍സണ്‍ പീറ്റര്‍ പറഞ്ഞു. പരിശോധനയ്ക്ക് ഫയര്‍മാന്‍മാരായ എന്‍ ജെ അനു, അനീഷ് മാത്യു, കെ വി വിജിഷ് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it