World

ഹോങ്കോങില്‍ വിമതര്‍ക്ക് വിലക്ക്

ഹോങ്കോങ്: ചൈനയില്‍ നിന്നു സ്വാതന്ത്ര്യം നേടണമെന്നാശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഹോങ്കോങില്‍ വിമതര്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ നിര്‍ദേശം. ഹോങ്കോങ് നാഷനല്‍ പാര്‍ട്ടിക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പാര്‍ട്ടിയുടെ  യുവ നേതാക്കള്‍ പലരും ജയിലിലാണ്. ഹോങ്കോങ് സ്വതന്ത്ര രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന ആവശ്യം ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭരണത്തോടുള്ള വെല്ലുവിളിയായും നിയമലംഘനവുമായാണ് കരുതുന്നത്. ഹോങ്കോങ് നാഷനല്‍ പാര്‍ട്ടിക്ക് വിലക്കേര്‍പ്പെടുത്താതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ വ്യക്തമാക്കണമെന്നാവശ്യപ്പെട്ടു പാര്‍ട്ടി സ്ഥാപകന്‍ ആന്റി ചാനിന് സുരക്ഷാ അധികൃതര്‍ കത്തയച്ചിട്ടുണ്ട്. 21 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നാണ് അറിയിച്ചിട്ടുള്ളത്. അതേസമയം, വിമതര്‍ക്ക് നിരോധനമേര്‍പ്പെടുത്തിയിട്ടില്ലെന്നും മറുപടി നല്‍കാന്‍ സമയം നല്‍കുകയാണ് ചെയ്തതെന്നും സുരക്ഷാ ഉദ്യോഗസ്ഥന്‍ ജോണ്‍ ലീ പറഞ്ഞു.
Next Story

RELATED STORIES

Share it