kannur local

ഹോം ഗാര്‍ഡുകള്‍ക്ക് ശമ്പളം വൈകുന്നു

തലശ്ശേരി: ഗതാഗതനിയന്ത്രണ ജോലിക്കും മറ്റുമായി നിയോഗിക്കപ്പെട്ട ഹോം ഗാര്‍ഡുകള്‍ക്ക് കൃത്യമായി ശമ്പളം ലഭിക്കുന്നില്ലെന്ന് പരാതി. ഈ മാസം പകുതി ആയിട്ടും ജില്ലയിലെ ഹോം ഗാര്‍ഡുകള്‍ക്ക് ശമ്പളം കിട്ടിയില്ല.
കഴിഞ്ഞ മൂന്നു മാസമായി മാസത്തിന്റെ പകുതി പിന്നിടുമ്പോഴാണ് ശമ്പളം ലഭിച്ചിരുന്നത്. ധനവകുപ്പില്‍നിന്നു മതിയായ ഫണ്ട് അനുവദിക്കാത്തതാണ് പ്രതിസന്ധി രൂക്ഷമാവാന്‍ കാരണം. ജില്ലയില്‍ 200 ഹോം ഗാര്‍ഡുകളാണ് ഉള്ളത്. ഇതില്‍ 136 പേര്‍ വിവിധ പോലിസ് സ്റ്റേഷനുകളിലും 64 പേര്‍ വിവിധ ഫയര്‍ സ്റ്റേഷനുകളിലും സേവനമനുഷ്ഠിക്കുന്നു. വിമുക്ത ഭടന്‍മാരെയാണ് ഹോം ഗാര്‍ഡുമാരായി നിയമിക്കുന്നത്. അഗ്‌നിശമനസേനാ മേധാവിക്കാണ് ഹോം ഗാര്‍ഡിന്റെ ചുമതല. ശമ്പളം ജില്ലാ ഫയര്‍‌സ്റ്റേഷന്‍ വഴിയാണു നല്‍കുന്നത്. ഹോം ഗാര്‍ഡുകളുടെ ഹാജര്‍ പട്ടിക തയ്യാറാക്കാന്‍ ഓരോ സ്റ്റേഷനുകളിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. എല്ലാ മാസവും രണ്ടാം തിയ്യതിക്കകം ഹാജര്‍പട്ടിക ഫയര്‍ സ്റ്റേഷന്‍ ജില്ലാ കേന്ദ്രത്തിലേക്ക് കൃത്യമായി അയക്കുകയും ചെയ്യാറുണ്ട്. എന്നാല്‍, ശമ്പളം കൃത്യമായി നല്‍കാന്‍ നടപടി സ്വീകരിച്ചിട്ടില്ല. പതിവായി ശമ്പളം വൈകുന്നതിനാല്‍ ഹോം ഗാര്‍ഡുകള്‍  ജോലിയുപേക്ഷിച്ചാല്‍ അത് പോലിസിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുമെന്നാണ് ആശങ്ക. ശമ്പളം നല്‍കിയില്ലെങ്കില്‍ ഹോം ഗാര്‍ഡുകളുടെ പ്രവര്‍ത്തനം താളംതെറ്റുമെന്ന് അഗ്‌നിശമന സേനാ മേധാവി സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it