kozhikode local

ഹൈടെക് ലൈബ്രറിയുമായി കൊയിലാണ്ടി ഗേള്‍സ് എച്ച്എസ്എസ്്

കൊയിലാണ്ടി: പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി 31 ക്ലാസ്മുറികള്‍ ഹൈടെക് ആയതോടൊപ്പം സ്‌കൂള്‍ ലൈബ്രറിയും ഹൈടെക് നിലവാരത്തിലേക്കുയര്‍ത്തി കൊയിലാണ്ടി ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ മാതൃകയായി.
ആധുനിക രീതിയില്‍ സജ്ജീകരിച്ച  വായനാമുറിയില്‍ ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി വിദ്യാര്‍ഥിനികള്‍ക്ക് ഇനി ഇ-വായനയുടെ അവസരം കൂടി ലഭിക്കും. ഫിലിം പ്രദര്‍ശനങ്ങള്‍, സാഹിത്യ ചര്‍ച്ചകള്‍, കവി സമ്മേളനം, സെമിനാര്‍, പ്രശ്‌നോത്തരി, അഭിമുഖങ്ങള്‍ ഉള്‍പ്പടെ വൈവിധ്യമാര്‍ന്ന പ്രതിമാസ പരിപാടികള്‍ക്ക് ലൈബ്രറി വേദിയാകും. പ്രമുഖ സാഹിത്യകാരന്മാര്‍ പരിപാടികളില്‍ സംബന്ധിക്കും.
ലൈബ്രറിയിലെ പുസ്‌കശേഖരം വര്‍ദ്ധിപ്പിക്കുന്നതിനായി “എന്റെ ലൈബ്രറിക്കൊരു പുസ്തകം” എന്ന സന്ദേശമുയര്‍ത്തി ഒരാഴ്ചക്കാലം  “പുസ്തക പയറ്റ്”  എന്ന പരിപാടി നടക്കും. കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ കെ സത്യന്‍, ഡോ. ഖദീജാ മുംതാസ് എന്നിവര്‍ ചേര്‍ന്ന് ഹൈടെക് ലൈബ്രറി ഉദ്ഘാടനം ചെയ്തു.
നഗരസഭാംഗം പി എം ബിജു അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡണ്ട് എ സജീവ് കുമാര്‍, പ്രധാനാധ്യാപകന്‍ മുസ മേക്കുന്നത്ത്, എം കെ ഗീത, അന്‍സാര്‍ കൊല്ലം, ആര്‍ എം രാജന്‍, രാഗേഷ് കുമാര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it