ഹൈക്കോടതിയിലേക്ക് പ്രതിഷേധ മാര്‍ച്ച്: കൂടുതല്‍ പേര്‍ അറസ്റ്റില്‍

കൊച്ചി: മുസ്‌ലിം ഏകോപന സമിതിയുടെ നേതൃത്വത്തില്‍ 2017 മെയ് 29നു ഹൈക്കോടതിയിലേക്കു മാര്‍ച്ച് നടത്തിയതു മായി ബന്ധപ്പെട്ട് എട്ട് എസ്ഡിപി ഐ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തതായി എറണാകുളം സെന്‍ട്രല്‍ പോലിസ്. സലാം സുലൈമാന്‍, ഹാരിസ് ഉമ്മര്‍, അഷറഫ് ഹമീദ് , സുധീര്‍ യൂസഫ്, അബ്ദുല്‍ ഗഫൂര്‍, അനീഷ് അബ്ദുല്‍ അസാസ്, അനസ് അസീസ്, സിദ്ദീഖ് സുലൈമാന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി. അതേസമയം, 19 എസ്ഡിപിഐ, പോപുലര്‍ ഫ്രണ്ട്, കാംപസ് ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതായി കൊച്ചി സിറ്റി പോലിസ് അറിയിച്ചു. മഹാരാജാസ് കോളജിലെ വിദ്യാര്‍ഥിയുടെ കൊലപാതക കേസിലെ പ്രതികള്‍ക്കായുള്ള തിരച്ചിലിനിടയിലാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പോലിസ് പറഞ്ഞു.
ഹൈക്കോടതിയിലേക്കു പ്രതിഷേധ മാര്‍ച്ച് നടത്തിയവരുടെ പട്ടിക തയ്യാറാക്കി രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിച്ചു വന്നിരുന്നവരാണെ ന്നും കഴിഞ്ഞദിവസം രാത്രിയില്‍ നടത്തിയ റെയ്ഡിലാണ് അറസ്റ്റ് ചെയ്തതെന്നും പോലിസ് പറഞ്ഞു.
സ്വന്തം ഇഷ്ടപ്രകാരം ഇസ്‌ലാംമതം സ്വീകരിച്ച് വിവാഹിതയായ ഡോ. ഹാദിയയുടെ വിവാഹം അസ്ഥിരപ്പെടുത്തിയ ഹൈക്കോടതി നടപടി പുനപ്പരിശോധിക്കണമെന്നും ഹാദിയയുടെ ജീവന്‍ സംരക്ഷിക്കണമെന്നും വിധി പ്രസ്താവം നടത്തിയ ജഡ്ജിമാരെ ഇംപീച്ച് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് മുസ്‌ലിം ഏകോപന സമിതിയുടെ നേതൃത്വത്തില്‍  ഹൈക്കോടതിയിലേക്ക് മാര്‍ച്ച് നടത്തിയത്.
Next Story

RELATED STORIES

Share it