ernakulam local

ഹെല്‍പ്പ് ഡെസ്‌ക് സേവനം പ്രയോജനപ്പെടുത്തി നീറ്റ് പരീക്ഷാര്‍ഥികള്‍

കൊച്ചി: മെഡിക്കല്‍ പ്രവേശനത്തിനായുള്ള നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥികള്‍ക്കായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ ആരംഭിച്ച ഹെല്‍പ് ഡെസ്‌കുകളുടെ സേവനം പ്രയോജനപ്പെടുത്തിയത് ആയിരത്തിലധികം പേര്‍. സൗത്ത്, നോര്‍ത്ത്, ആലുവ, അങ്കമാലി റെയില്‍വേ സ്‌റ്റേഷനുകള്‍, എറണാകുളം, ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റുകള്‍, വൈറ്റിലെ മൊബിലിറ്റി ഹബ്ബ് എന്നിവിടങ്ങളിലാണ് ഹെല്‍പ്പ് ഡെസ്‌കുകള്‍ പ്രവര്‍ത്തിക്കുന്നത്.
എല്ലാ കേന്ദ്രങ്ങളിലും രാത്രി വൈകിയും ഹെല്‍പ്പ് ഡെസ്‌ക് സേവനം തുടരുകയാണ്. സൗത്ത് റെയില്‍വേ സ്‌റ്റേഷനില്‍ ഒന്‍പത് മണി വരെയുള്ള കണക്കു പ്രകാരം 13 ട്രെയിനുകളിലായി 250 ലധികം വിദ്യാര്‍ഥികളാണ് ഹെല്‍പ് ഡെസ്‌ക് സഹായം ഉപയോഗിച്ചത്. വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ സൗകര്യങ്ങളും ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കാന്‍ ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള വൈകീട്ടും റെയില്‍വേ സ്‌റ്റേഷന്‍ സന്ദര്‍ശിച്ചു.  നാളെ രാവിലെ പരീക്ഷയ്ക്ക് മുന്നേയുള്ള കണ്ണൂര്‍ എക്‌സ്പ്രസ് വരെ ഹെല്‍പ് ഡെസ്‌ക് സംഘം സൗത്ത് റെയില്‍വേ സ്‌റ്റേഷനില്‍ പ്രവര്‍ത്തിക്കും.
Next Story

RELATED STORIES

Share it