ഹെറോയിനുമായി പശ്ചിമബംഗാള്‍ സ്വദേശികള്‍ അറസ്റ്റില്‍

ആലുവ: വില്‍പനയ്ക്കായി കൊണ്ടുവന്ന ഹെറോയിനുമായി പശ്ചിമ ബംഗാള്‍ സ്വദേശികള്‍ അറസ്റ്റില്‍. പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയില്‍ ജാംലംഗി പോലിസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരായ റെന്റു ശെയ്ഖ് (23), താരിഖ് അന്‍വര്‍ ശെയ്ഖ് (19) എന്നിവരെയാണ് എറണാകുളം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ കെ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.
ആലുവ കുന്നുകുഴിയില്‍ കഴിഞ്ഞദിവസം രാത്രി ഏഴരയോടെ ഹെറോയിന്‍ ചെറിയ പൊതികളിലാക്കി ഇടപാടുകാരെ കാത്തുനില്‍ക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. പ്രതികളില്‍ നിന്ന് 120 പൊതി ഹെറോയിന്‍ കണ്ടെടുത്തതായി എക്‌സൈസ് അധികൃതര്‍ പറഞ്ഞു. പൊതി ഒന്നിന് 1,000 രൂപ നിരക്കിലാണു വില്‍പന.ഹെറോയിന്‍ കേരളത്തിലെത്തിച്ചാല്‍ ഉയര്‍ന്ന ലാഭം കിട്ടുമെന്നതിനാലാണു വില്‍പനയ്ക്കായി എത്തിയതെന്നു പ്രതികള്‍ ചോദ്യംചെയ്യലില്‍ പറഞ്ഞതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രിവന്റീവ് ഓഫിസര്‍ വി എ ജബ്ബാര്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍ പി സുദീപ്കുമാര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ രഞ്ജു എല്‍ദോ തോമസ്, പി ഇ ഉമ്മര്‍, എം വി ജിജിമോള്‍, സി ടി പ്രദീപ്കുമാര്‍ എന്നിവരും പ്രതികളെ പിടികൂടാന്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it