thrissur local

ഹിമാചല്‍ പ്രദേശിലെ ജനപ്രതിനിധികള്‍ കിലയില്‍

മുളംകുന്നത്തുകാവ്: കേരളത്തിലെ പഞ്ചായത്തിരാജ് സംവിധാനത്തെക്കുറിച്ചും വികേന്ദ്രീകൃതാസൂത്രണത്തെക്കുറിച്ചും പഠിക്കുന്നതിനു ഹിമാചല്‍ പ്രദേശിലെ ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കിലയിലെത്തി.
സോളാന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ധര്‍മ്മപാലിന്റെ നേതൃത്വത്തില്‍ 14 വനിതകളുള്‍പ്പെടെയുള്ള 31 അംഗ സംഘത്തില്‍  25 പേര്‍ ജനപ്രതിനിധികളും ശേഷിച്ചവര്‍ ഉദ്യോഗസ്ഥരുമാണ്. കിലയില്‍ ഇവര്‍ക്കുവേണ്ടി സംഘടിപ്പിച്ച അഞ്ചുദിവസത്തെ പരിശീലനപരിപാടിയില്‍ കില പ്രഫ. ഡോ.സണ്ണി ജോര്‍ജ്, കോര്‍ഡിനേറ്റര്‍ എം.രേണുകുമാര്‍  സംസാരിച്ചു.
കേരളത്തിലെ ഭൂപ്രകൃതി, ജനങ്ങള്‍, വികസനം, ജനധിപത്യ അധികാരവികേന്ദ്രീകരണം, വികേന്ദ്രീകൃതാസൂത്രണം,പഞ്ചായത്തുകള്‍ക്കു കൈമാറിയ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍, ബാലസൗഹൃദ പ്രാദേശിക സര്‍ക്കാരുകള്‍, കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍, ധനവികേന്ദ്രീകരണം തുടങ്ങിയ വിഷയങ്ങളിലായിരുന്നു പരിശീലനം. പ്രൊഫ.ടി.രാഘവന്‍, സി.രാധാകൃഷ്ണന്‍. ഡോ.പീറ്റര്‍ എം.രാജ്, സണ്ണിജോര്‍ജ് എന്നിവര്‍ പരിശീലനത്തിനു നേതൃത്വം നല്‍കി.തൃശ്ശൂര്‍ ജില്ലാപഞ്ചായത്ത്, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത്, കണ്ടാണിശ്ശേരി ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളില്‍ സന്ദര്‍ശിക്കുന്ന സംഘം ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തും. എറണാകുളം ജില്ലയിലെ കുടുംബശ്രീ യൂണിറ്റുകള്‍ സന്ദര്‍ശിക്കുന്ന സംഘം ഞായറാഴ്ച ആലപ്പുഴയ്ക്കു പോകും.
Next Story

RELATED STORIES

Share it