ഹിമാചല്‍പ്രദേശ്: മഴയും പ്രളയവും തുടരുന്നു

ഷിംല: ഹിമാചല്‍പ്രദേശില്‍ കനത്ത മഴയും പ്രളയവും തുടരുന്നു. മഴക്കെടുതികളില്‍ ഇതുവരെ 11പേര്‍ മരിച്ചു. നദികളിലെ ജലനിരപ്പ് വന്‍തോതില്‍ ഉയര്‍ന്നു. കുളുവില്‍ അതീവ ജാഗ്രതാനിര്‍ദേശം നല്‍കി. 20 കോടിയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു.
കനത്ത മഴയെയും മഞ്ഞുവീഴ്ചയെയും തുടര്‍ന്ന് റൂര്‍ക്കേയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് ട്രക്കിങിന് പോയ 45 വിദ്യാര്‍ഥികള്‍ ഹിമാചല്‍പ്രദേശിലെ ലാഹുള്‍ സ്പിതി ജില്ലയില്‍ കുടുങ്ങി. എന്നാല്‍ സഞ്ചാരികള്‍ സുരക്ഷിതരാണെന്ന് ഹിമാചല്‍ മുഖ്യമന്ത്രി അറിയിച്ചു. ഹംപ്താ പാസിലേക്ക് യാത്ര പോയതായിരുന്നു വിനോദസഞ്ചാരികള്‍. എന്നാല്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് അവര്‍ക്ക് മണാലിയിലേക്ക് തിരികെ പോവേണ്ടിവന്നു. ഹിമാചല്‍പ്രദേശിലെ നിരവധി സ്ഥലങ്ങളില്‍ കനത്ത മഴയും മഞ്ഞുവീഴ്ചയുമാണ്. കംഗ്രാ, കുളു, ഹാമിര്‍പൂര്‍ ജില്ലകളില്‍ സ്‌കൂളുകള്‍ അടച്ചിട്ടു.

Next Story

RELATED STORIES

Share it