ഹിമാചലില്‍ തെളിഞ്ഞു

ഷിംല: ഹിമാചലിലെ 68 സീറ്റുകളില്‍ 44 ഇടത്ത് ബിജെപിയും 21 ഇടത്ത് കോണ്‍ഗ്രസ്സും വിജയിച്ചു. മൂന്നു സീറ്റുകളില്‍ മറ്റു കക്ഷികള്‍ വിജയിച്ചു. ഹിമാചലിലെ തിയോഗ് മണ്ഡലത്തില്‍ നിന്നു വിജയിച്ച സിപിഎം സ്ഥാനാര്‍ഥി രാകേഷ് സിന്‍ഹയും ഇതില്‍ ഉള്‍പ്പെടുന്നു. ഹിമാചല്‍ പ്രദേശില്‍ അഞ്ചു വര്‍ഷത്തിനു ശേഷമാണ് ബിജെപി അധികാരത്തിലെത്തുന്നത്. കോണ്‍ഗ്രസ്സിനെയും ബിജെപിയെയും മാറിമാറി പിന്തുണയ്ക്കുന്നതാണ് ഹിമാചല്‍പ്രദേശ് തിരഞ്ഞെടുപ്പുകളുടെ സമീപകാല ചരിത്രം. 2012ല്‍ 32 സീറ്റുകളില്‍ വിജയിച്ച് കോണ്‍ഗ്രസ്സാണ് അധികാരത്തില്‍ എത്തിയത്. 26 സീറ്റിലായിരുന്നു ബിജെപിക്ക് വിജയിക്കാനായത്. 2007ലെ തിരഞ്ഞെടുപ്പിലായിരുന്നു ഇതിനു മുമ്പ് ബിജെപി അധികാരത്തിലെത്തിയത്. 68ല്‍ 41 സീറ്റിലായിരുന്നു അന്ന് ജയം. 2003ല്‍ 43 സീറ്റ് നേടി കോണ്‍ഗ്രസ് അധികാരത്തിലെത്തി. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി പ്രേംകുമാര്‍ ധുമലും സംസ്ഥാന അധ്യക്ഷന്‍ സത്പാല്‍ സിങ് സാട്ടിയും പരാജയപ്പെട്ടത് പാര്‍ട്ടിക്ക് ക്ഷീണമായി. ഹിമാചല്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വീര്‍ഭദ്ര സിങ് അര്‍ക്കിയില്‍ നിന്ന് ജയിച്ചു. അദ്ദേഹത്തിന്റെ മകന്‍ വിക്രമാദിത്യ സിങയും ജയിച്ചു. ഹിമാചലിലെ തോല്‍വിയോടെ രാജ്യത്ത് കോണ്‍ഗ്രസ് അധികാരത്തിലുള്ള സംസ്ഥാനങ്ങളുടെ എണ്ണം നാലായി കുറഞ്ഞു. ജെ പി നദ്ദയുടെയും ധുമലിന്റെ മകന്‍ അനുരാഗ് ഠാക്കൂറിന്റെയും പേരുകളാണ് മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നത്.
Next Story

RELATED STORIES

Share it