Flash News

ഹിന്ദു യുവ വാഹിനി വളരുന്നു ; ആശങ്കയോടെ ആര്‍എസ്എസ്



ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ ഹിന്ദു യുവ വാഹിനി (എച്ച്‌വൈവി) യുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതില്‍ ആര്‍എസ്എസിലും ബിജെപിയിലും ഒരു വിഭാഗത്തിന് ആശങ്കയും എതിര്‍പ്പും. യോഗി ആദിത്യനാഥാണ് യുവവാഹിനി സ്ഥാപിച്ചത്. അദ്ദേഹം മുഖ്യമന്ത്രിയായ ശേഷം സംഘടനയുടെ പ്രവര്‍ത്തനം വ്യാപിച്ചു.ആര്‍എസ്എസിനും ബിജെപിക്കും സമാന്തരമായിട്ടാണ് യുവവാഹിനി പ്രവര്‍ത്തിക്കുന്നതെന്നാണ് ആര്‍എസ്എസിന്റെ ആരോപണം. ആര്‍എസ്എസ് നേതൃത്വം യോഗി ആദിത്യനാഥിനെ അതൃപ്തി അറിയിച്ചിട്ടുണ്ടെന്നാണറിയുന്നത്.കഴിഞ്ഞ രണ്ട് മാസത്തിനകം നടന്ന നിരവധി വര്‍ഗീയ സംഘര്‍ഷങ്ങളിലും യുവവാഹിനിക്ക് പങ്കുണ്ട്. ഹിന്ദുത്വത്തിന്റെയും ഗോരക്ഷയുടെയും പേരില്‍, യുവ വാഹിനിക്കാര്‍ ജനങ്ങളെ ഉപദ്രവിക്കുന്നു എന്നാണാരോപണം. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന് ആര്‍എസ്എസിന് ആശങ്കയുണ്ട്.ഇതുവരെ സംഘടനയുടെയുടെ പ്രവര്‍ത്തനം ഗൊരഖ്പൂരില്‍ മാത്രം ഒതുങ്ങിനിന്നിരുന്നു. ആദിത്യനാഥ് മുഖ്യമന്ത്രിയായ ശേഷം അതിന്റെ പ്രവര്‍ത്തനം മറ്റിടങ്ങളിലേക്ക് പടരാന്‍ തുടങ്ങി.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരേ സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്ന് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് യുവവാഹിനി സംസ്ഥാന അധ്യക്ഷന്‍ സുനില്‍ സിങിനെ ആദിത്യനാഥ് പുറത്താക്കിയിരുന്നു. രാകേഷ് റായിയാണ് പുതിയ പ്രസിഡന്റ്. നിലവില്‍ ഹിന്ദുയുവവാഹിനിയില്‍ ചേരാന്‍ പ്രതിദിനം ഇപ്പോള്‍ 5000ഓളം അപേക്ഷകളാണ് ലഭിക്കുന്നത്. ഫെബ്രുവരി വരെ പ്രതിമാസം 500-1000 അപേക്ഷകളാണ് ലഭിച്ചിരുന്നത്.
Next Story

RELATED STORIES

Share it