Flash News

ഹിന്ദു കുട്ടികളെ ക്രിസ്തുമസ് ആഘോഷത്തില്‍ ഉള്‍പ്പെടുത്തരുതെന്ന് ഹിന്ദു ജാഗരണ്‍ മഞ്ച്

ഹിന്ദു കുട്ടികളെ ക്രിസ്തുമസ് ആഘോഷത്തില്‍ ഉള്‍പ്പെടുത്തരുതെന്ന് ഹിന്ദു ജാഗരണ്‍ മഞ്ച്
X
ലക്‌നൗ: ഉത്തര്‍പ്രദേശിലെ സ്വകാര്യ മേഖല സ്‌കൂളുകള്‍ക്ക് നേരേ പുതിയ മുന്നറിയിപ്പുമായി ഹിന്ദു ജാഗരണ്‍ മഞ്ച്. ക്രിസ്സ്മസ് ആഘോഷങ്ങള്‍ക്കായി ഹിന്ദു വിദ്യാര്‍ത്ഥികളില്‍ നിന്നും സംഭാവനകള്‍ സ്വീകരിക്കരുതെന്നാണ് പുതിയ നിര്‍ദ്ദേശം. മാത്രമല്ല സ്‌കൂളുകളിലെ ക്രിസ്മസ് ആഘോഷങ്ങളില്‍ ഹിന്ദു വിശ്വാസികള്‍ പങ്കെടുക്കുവാന്‍ നിര്‍ബന്ധിക്കരുതെന്നും ഇത്തരം ആഘോഷങ്ങള്‍ക്കായി ഹിന്ദുക്കളായ കുട്ടികളില്‍ നിന്ന് പണം വാങ്ങരുതെന്നും ആര്‍എസ്എസ് പോഷകസംഘടനയായ ഹിന്ദു ജാഗരണ്‍ മഞ്ച് ആവശ്യപ്പെട്ടു.



അത്തരത്തില്‍ ഒരു നീക്കമുണ്ടായാല്‍ ശക്തമായി പ്രതികരിക്കുമെന്ന് ജാഗരണ്‍ മഞ്ച് നേതാക്കള്‍ പറഞ്ഞു. മാത്രമല്ല സ്‌കൂളുകളില്‍ ക്രിസ്തീയത പഠിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് ഇവര്‍ ആരോപിക്കുന്നു. എന്നാല്‍ ഇത്തരമൊരു നീക്കത്തെപ്പറ്റി യാതൊരു അറിവും ലഭിച്ചിട്ടില്ലെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വ്യക്തമാക്കി.സ്‌കൂളുകളില്‍ എത്തിയാണ് സംഘടന പ്രവര്‍ത്തകര്‍ ഇതു സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്.
ക്രിസ്തുമസ് ആഘോഷിക്കുന്നതില്‍ ഞങ്ങള്‍ എതിരല്ലെന്നും, പക്ഷേ ഹിന്ദുക്കളില്‍ നിന്ന് ആഘോഷങ്ങള്‍ക്കായി നിര്‍ബന്ധിച്ചു പണം വാങ്ങരുതെന്നുമാണ് അറിയിച്ചതെന്ന് ഹിന്ദു ജാഗരണ്‍ മഞ്ച് സംസ്ഥാന അധ്യക്ഷന്‍ വിജയ് ബഹദൂര്‍ സിങ് പറഞ്ഞു.

സംസ്ഥാനത്തെ ഒട്ടുമിക്ക മിഷണറി സ്‌കൂളുകളും ഹിന്ദു വിദ്യാര്‍ഥികളാണ് അധികവും ഉള്ളത്. പക്ഷെ ക്രിസ്തുമത വിശ്വാസം പ്രചരിപ്പിക്കുകയാണ് സ്‌കൂളുകളില്‍ എന്നാണ് ഇവര്‍ ആരോപിക്കുന്നത്. അതുകൊണ്ടു തന്നെ ക്രിസ്മസ്സ് ആഘോഷങ്ങളില്‍ ഹിന്ദു വിദ്യാര്‍ഥി പങ്കാളിത്തത്തെ എതിര്‍ക്കുക തന്നെ ചെയ്യുമെന്നും ഹിന്ദു ജാഗരണ്‍ മഞ്ച് നേതാക്കള്‍ ആഹ്വാനം ചെയ്യുന്നു.
Next Story

RELATED STORIES

Share it