ഹിന്ദുവികാരം വ്രണപ്പെടുത്തിയെന്ന് പരാതി: ഗാനരചയിതാവ് വൈരമുത്തുവിനെതിരേ കേസ്‌

രാജപാളയം: ഹിന്ദുവികാരത്തെ വ്രണപ്പെടുത്തിയെന്ന പരാതിയില്‍ ദേശീയ അവാര്‍ഡ് ജേതാവായ തമിഴ് ഗാനരചയിതാവ് വൈരമുത്തുവിനെതിരേ പോലിസ് കേസെടുത്തു. രാജപാളയത്ത് നടന്ന ചടങ്ങില്‍ വച്ച് ഹിന്ദു ദേവതയായ ആണ്ടാളിനെക്കുറിച്ച് മോശമായി പരാമര്‍ശം നടത്തിയെന്നാണ് ഹിന്ദു മുന്നണി നല്‍കിയ പരാതിയില്‍ പറയുന്നത്.ശ്രീവില്ലിപുത്തൂര്‍ ആണ്ടാള്‍ ക്ഷേത്രത്തില്‍ കഴിഞ്ഞയാഴ്ച വൈരമുത്തു നടത്തിയ പ്രസംഗമാണ് വിവാദമായത്.
ആല്‍വാര്‍ എന്നറിയപ്പെടുന്ന ദക്ഷിണേന്ത്യയിലെ 12 ആത്മീയ കവികളില്‍ ഒരേയൊരു സ്ത്രീയാണ് ആണ്ടാള്‍. ഈ ആത്മീയ കവികളെല്ലാം തന്നെ വിഷ്ണുവിനെയോ അവതാരമായ കൃഷ്ണനെയോ പ്രകീര്‍ത്തിച്ചാണ് കവിതകള്‍ എഴുതിയിരുന്നത്. ആണ്ടാളിന്റെ 30 ഖണ്ഡങ്ങളുള്ള തിരുപ്പവ്വായിയിലെ കവിതകള്‍ പതിവായി തമിഴ് മാസമായ മാര്‍ഗഴിയില്‍ ഡിസംബര്‍ 16 മുതല്‍ ജനുവരി 13 വരെ ആലപിക്കാറുണ്ട്. സ്ത്രീപക്ഷത്തുള്ള ഭക്തകവികളില്‍ പ്രമുഖയാണ് ആണ്ടാള്‍.
Next Story

RELATED STORIES

Share it