Flash News

ഹിന്ദുത്വ ഫാഷിസത്തിന്റെ ദലിത് വേട്ടയില്‍ പ്രതിഷേധിക്കുക: അഷ്‌റഫ് മൗലവി

കോഴിക്കോട്: ഭീമ കൊരേഗാവ് യുദ്ധം അനുസ്മരിക്കുന്ന യല്‍ഗാര്‍ പരിഷത്തിനിടക്കും തുടര്‍ന്നും മഹാരാഷ്ട്രയില്‍ ദലിതുകള്‍ക്കെതിരെ നടന്ന സംഘപരിവാര സംഘടനകളുടെ അക്രമങ്ങള്‍ക്കെതിരേ പ്രതിഷേധിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി.യുദ്ധാനുസ്മരണ സ്തൂഭത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയ ദലിതുകള്‍ക്കെതിരേ അഖില്‍ ഭാരതീയ ബ്രാഹ്മണ്‍ മഹാസഭ, രാഷ്ട്രീയ ഏകാത്മത രാഷ്ട്രീയ അഭിയാന്‍, ഹിന്ദു അഘാഡി, ശിവ്രാജ് പ്രത്ഷ്ഠാന്‍ അടക്കമുള്ള സംഘപരിവാര സംഘടനകളുടെ നേതൃത്വത്തിലാണ് അക്രമണം അഴിച്ചു വിട്ടത്. ദലിതു സംഘടനകളുടെ അടയാളങ്ങള്‍ പതിച്ച വാഹനങ്ങള്‍ തകര്‍ക്കുകയും ദലിതുകള്‍ക്കെതിരേ വ്യാപകമായി അക്രമങ്ങള്‍ അഴിച്ചു വിടുകയും ചെയ്തു. കാവിക്കൊടിയേന്തിയും കാവി വസ്ത്രം ധരിച്ചും എത്തിയ സംഘപരിവാര പ്രവര്‍ത്തകരാണ് അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. നരേന്ദ്ര മോദി അധികാരത്തിലേറിയതിനു ശേഷം ദലിതുകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും എതിരായുള്ള അക്രമങ്ങള്‍ വ്യാപകമാവുകയാണെന്നും അഷ്‌റഫ് മൗലവി പറഞ്ഞു. ഇതിന്റെ തുടര്‍ച്ച തന്നെയാണ് മഹാരാഷ്ട്രയില്‍ നടന്നതും. ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഇത്തരം വംശീയ അതിക്രമങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാരുകള്‍ മടിച്ച് നില്‍ക്കുകയാണ്. അക്രമത്തിനിരയായ ദലിതുകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടും ദലിതുകള്‍ക്കെതിരേയുള്ള സംഘപരിവാര അക്രമത്തില്‍ പ്രതിഷേധിച്ചു കൊണ്ടും സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും പ്രതിഷേധത്തില്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും പങ്കു ചേരണമെന്നും മൂവാറ്റുപുഴ അഷ്‌റഫ് മൗലവി വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.
Next Story

RELATED STORIES

Share it