Flash News

ഹിന്ദുത്വ ഗ്രൂപ്പുകള്‍ മറ്റ് മതസ്ഥരെ അക്രമിക്കുന്നു;ഇന്ത്യയില്‍ മതസ്വാതന്ത്ര്യം കുറയുന്നുവെന്ന് യുഎസ് സര്‍ക്കാര്‍ റിപ്പോര്‍ട്ട്

ഹിന്ദുത്വ ഗ്രൂപ്പുകള്‍ മറ്റ് മതസ്ഥരെ അക്രമിക്കുന്നു;ഇന്ത്യയില്‍ മതസ്വാതന്ത്ര്യം കുറയുന്നുവെന്ന് യുഎസ് സര്‍ക്കാര്‍ റിപ്പോര്‍ട്ട്
X
വാഷിങ്ടണ്‍: ഇന്ത്യയില്‍ ഹിന്ദുത്വ ഗ്രൂപ്പുകള്‍ മറ്റ് മതസ്ഥര്‍ക്കെതിരെയും ദലിതര്‍ക്കെതിരെയും ആക്രമണം നടത്തുകയാണെന്ന് യുഎസ് സര്‍ക്കാരിന്റെ റിപ്പോര്‍ട്ട്. ഇന്ത്യയില്‍ മതസ്വാതന്ത്ര്യം കുറയുകയാണെന്നും യുഎസ് ഫെഡറല്‍ സര്‍ക്കാര്‍ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.



വിഎച്ച്പി, ആര്‍എസ്എസ് തുടങ്ങിയ സംഘടനകളുടെ ഇടപെടലുകള്‍ മൂലം ഇന്ത്യയില്‍ ന്യൂനപക്ഷങ്ങളുടെ സ്ഥിതി മോശമാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇതുമൂലം  മുസ്‌ലിം, ക്രിസ്ത്യന്‍, സിക്ക്, ബുദ്ധമതം, ജൈനമതം, ദലിതുകള്‍ എന്നിവരെല്ലാം പ്രയാസങ്ങള്‍ അനുഭവിക്കുകയാണ്. അതേ സമയം, മതന്യുനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി ഇന്ത്യന്‍ നീതിന്യായവ്യവസ്ഥ ചില നിര്‍ണായക ഇടപെടലുകള്‍ നടത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
ഇന്ത്യയെ ടയര്‍ 2 രാജ്യങ്ങളുടെ പട്ടികയിലാണ് യുഎസ് കമീഷന്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.അഫ്ഗാനിസ്താന്‍, അസര്‍ബൈജാന്‍, ക്യൂബ, ഈജിപ്ത്, ഇന്ത്യേനേസ്യ, ഇറാഖ്, കസാഖിസ്താന്‍, ലാവോസ്, മലേസ്യ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യക്കൊപ്പം പട്ടികയിലുള്ളത്.
Next Story

RELATED STORIES

Share it