Flash News

ഹാദിയ കേസ്:ഹൈകോടതി മാര്‍ച്ചില്‍ പങ്കെടുത്ത രണ്ട് പേര്‍ കൂടി അറസ്റ്റില്‍

ഹാദിയ കേസ്:ഹൈകോടതി മാര്‍ച്ചില്‍ പങ്കെടുത്ത രണ്ട് പേര്‍ കൂടി അറസ്റ്റില്‍
X


[related] കൊച്ചി: സ്വന്തം ഇഷ്ടപ്രകാരം ഇസ്‌ലാം മതം സ്വീകരിച്ച ഹാദിയയുടെ വിവാഹം റദ്ദാക്കിയ ഹൈകോടതി വിധിയില്‍ പ്രതിഷേധിച്ച് മുസ്‌ലിം ഏകോപന സമിതി ഹൈകോടതിയിലേക്ക് നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്ത രണ്ട് പേര്‍കൂടി അറസ്റ്റില്‍. സുധീര്‍(36),ഷിഹാബ്(32) എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റു ചെയ്തത്. ഇവരെ നാളെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ എസ്ഡിപിഐ പ്രവര്‍ത്തകരായ മുഹമ്മദ് ഷെരീഫ്(38),സഹീര്‍(43) എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു. ജഡ്ജിമാരെ ഭീഷണിപെടുത്തല്‍, പോലീസിന്റെ കൃത്യനിര്‍വഹണം തടസപെടുത്തല്‍, അനുമതിയില്ലാതെ ജാഥ നടത്തല്‍, പോലീസിനെ അക്രമിക്കല്‍ എന്നിവ ഉള്‍പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.
ഇസ്‌ലാം മതം സ്വീകരിച്ച ഹാദിയയും കൊല്ലം സ്വദേശി ഷെഫിന്‍ ജഹാനും തമ്മിലുള്ള വിവാഹം ഹൈകോടതി റദ്ദാക്കിയിരുന്നു. വിവാഹത്തിന് പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ അനുവാദമില്ലായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വിവാഹം റദ്ദാക്കിയത്. ഇതില്‍ പ്രതിഷേധിച്ചാണ് മുസ്‌ലിം ഏകോപന സമിതി ഹൈകോടതിയിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്. മാര്‍ച്ചിന് നേരെ പോലീസ് ലാത്തിചാര്‍ജ് നടത്തുകയും നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Next Story

RELATED STORIES

Share it