ഹര്‍ദിക് പാണ്ഡ്യയും ദിനേശ് കാര്‍ത്തികും ഐസിസി ലോക ഇലവനില്‍
BY vishnu vis3 May 2018 5:19 PM GMT
X
vishnu vis3 May 2018 5:19 PM GMT
ദുബയ്: ഇന്ത്യന്‍ താരങ്ങളായ ഹര്‍ദിക് പാണ്ഡ്യയെയും ദിനേശ് കാര്‍ത്തികിനെയും നിലവിലെ ട്വന്റി20 ലോകകപ്പ് ചാംപ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഐസിസിയുടെ ലോക ഇലവനില്‍ ഉള്‍പ്പെടുത്തി. ഈ മാസം 31ന് ലോര്‍ഡ്‌സിലാണ് മല്‍സരം. കഴിഞ്ഞ വര്‍ഷം കരീബിയന്‍സില്‍ കൊടുങ്കാറ്റ് മൂലം തകര്‍ന്നുപോയ സ്റ്റേഡിയങ്ങളുടെ നിര്‍മാണാവശ്യാര്‍ഥമുള്ള ഫണ്ട് ശേഖരണത്തിനാണ് മല്‍സരം സംഘടിപ്പിക്കുന്നത്. ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്താനെതിരേ 43 പന്തില്‍ 76 റണ്‍സുമായി തിളങ്ങിയതാണ് പാണ്ഡ്യക്ക് ടീമില്‍ ഇടം നല്‍കിയത് . എന്നാല്‍ നിദാഹാസ് ട്രോഫിയുടെ ഫൈനലില്‍ ബംഗ്ലാദേശിനെതിരേ നടത്തിയ തകര്‍പ്പന്‍ പ്രകടനമികവാണ് കാര്‍ത്തികിന് ടീമില്‍ കളിക്കാന്‍ അവസരം നല്‍കിയത്. ഇംഗ്ലണ്ടിന്റെ ട്വന്റി20 നായകന്‍ ഇയോന്‍ മോര്‍ഗനാണ് ലോക ഇലവന്റെ ക്യാപ്റ്റന്‍. പാക് താരങ്ങളായ ഷാഹിദ് അഫ്രിദി, ഷൊഹൈബ് മാലിക്, ബംഗ്ലാദേശ് താരങ്ങളായ ഷക്കീബ് അല്‍ ഹസന്‍, തമീം ഇഖ്ബാല്‍, ശ്രീലങ്കന്‍ താരം തിസാര പെരേര, അഫ്ഗാന്‍ താരം റാഷിദ് ഖാന്‍ എന്നിവരും അണിനിരക്കും.
Next Story
RELATED STORIES
ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMTനിമിഷ പ്രിയയെ കാണാന്‍ സാധിച്ചതിന്റെ ആശ്വാസവും സന്തോഷവും പങ്കുവെച്ച്...
25 April 2024 6:07 AM GMT