kozhikode local

ഹര്‍ത്താല്‍ അറിയാന്‍ കഴിയാതിരുന്നത് ഇന്റലിജന്‍സ് വീഴ്ച: കെ മുരളീധരന്‍

കോഴിക്കോട്: കശ്മീരില്‍ എട്ടുവയസുകാരി പെണ്‍കുട്ടി കൊലചെയ്യപ്പെട്ടതില്‍ പ്രതിഷേധിച്ച്് സോഷ്യല്‍ മീഡിയയില്‍ ആഹ്വാനം ചെയ്യപ്പെട്ട ഹര്‍ത്താല്‍ മുന്‍കൂട്ടി അറിയാനൂം ഫലപ്രദമായി നേരിടാനും കഴിയാതിരുന്നത് രഹസ്യാന്വേഷണ വിഭാഗങ്ങളുടെ ഗുരുതര വീഴ്ചയാണെന്ന്്് കെ മുരളീധരന്‍ എംഎല്‍എ.
കാശ്മീരി ബാലികയുടെ നിഷ്ഠൂര കൊലപാതകത്തെ മനസാക്ഷിയുള്ളവരെല്ലാം അപലപിച്ചതാണ്. എന്നാല്‍ ഈ വിഷയത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് സമൂഹത്തില്‍ തേര്‍വാഴ്ച നടത്തിയവരാരാണെന്നറിയാന്‍ പൗരന് അവകാശമുണ്ടെന്നും മുരളീധരന്‍ പറഞ്ഞു. വൈ എം സി എ ഓഡിറ്റോറിയത്തില്‍ മുന്‍മേയര്‍ പി ടി മധുസൂദനക്കുറുപ്പ് അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട്ട്്് സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാന്‍ ചിലര്‍ പദ്ധതിയിടുന്നുവെന്ന് പറഞ്ഞാണ് നിരോധനാഞ്ജ പ്രഖ്യാപിച്ചത്.
ഭരണമികവിന് സ്വന്തം മന്ത്രിമാര്‍ക്ക് മാര്‍ക്കിടുന്ന മുഖ്യമന്ത്രിയ്ക്ക് ഇതുവരെയുള്ള പ്രവര്‍ത്തനത്തിന് ലഭിച്ചത് പൂജ്യമാണെന്നും മുരളീധരന്‍ പറഞ്ഞു. ചടങ്ങില്‍ മധുസൂദനകുറുപ്പിന്റെ സ്മരണക്കായി ഏര്‍പ്പെടുത്തിയ പുരസ്‌കാരം പ്രതിപക്ഷ ഉപനേതാവ് ഡോ. എം കെ മുനീര്‍ എംഎല്‍എക്ക്് മുരളീധരന്‍ സമ്മാനിച്ചു. ചടങ്ങില്‍ അനുസ്മരണ സമിതി ചെയര്‍മാന്‍ അഡ്വ.കെ പ്രവീണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it