ഹര്‍ഡിലുകള്‍ തടസ്സമായില്ല; നടന്നത് തീപാറും പോരാട്ടം

ഹര്‍ഡില്‍സ് ഇനങ്ങളില്‍ തീപാറും പോരാട്ടത്തിനാണ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.സീനിയര്‍ ആണ്‍കുട്ടികളുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ കോഴിക്കോട് സായിയുടെ ഫദീഹ് കെ 14.30 സെക്കന്‍ഡില്‍ ഒന്നാമതെത്തി. ഇതേയിനത്തില്‍ പാലക്കാട് പറളി സ്‌കൂളിലെ അജിത് എ രണ്ടാമതും, കോതമംഗലം സെന്റ് ജോര്‍ജ് സ്‌കൂളിലെ സുധീഷ് ഡി മൂന്നാമതും എത്തി. സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ് സ്‌കൂളിലെ അപര്‍ണ റോയ് (13.85 സെക്കന്‍ഡ്) ഒന്നാംസ്ഥാനം നേടി. കോട്ടയം ഭരണങ്ങാനം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹോസ്റ്റലിലെ അലീന വര്‍ഗീസ് രണ്ടാംസ്ഥാനവും കോതമംഗലം സെന്റ് ജോര്‍ജിലെ മെറിന്‍ ബിജു മൂന്നാംസ്ഥാനവും നേടി.
ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ പാലക്കാട് ബിഇഎംഎച്ച്എസ്എസിലെ സൂര്യജിത്ത് ആര്‍ കെ സ്വര്‍ണമണിഞ്ഞു. എംഎ കോളജ് സ്‌പോര്‍ട്‌സ് ഹോസ്റ്റലിലെ മുഹമ്മദ് ലസാന്‍, ഇടുക്കി വണ്ണപ്പുറം സ്‌കൂളിലെ ആബേല്‍ ബിജു എന്നിവര്‍ യഥാക്രമം രണ്ട്, മൂന്ന്് സ്ഥാനങ്ങളും സ്വന്തമാക്കി. ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ കോട്ടയം ഭരണങ്ങാനം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹോസ്റ്റലിലെ ആന്റോസ് ടോമി ഒന്നാമതെത്തി. തിരുവനന്തപുരം ജിവി രാജാ സ്‌പോര്‍ട്‌സ് സ്‌കൂളിലെ അതുല്യ പി സജി രണ്ടാമതും, കൊല്ലം സായിയുടെ നയന ജോസ് മൂന്നാമതും എത്തി. സബ് ജൂനിയര്‍ 80 മീറ്റര്‍ ഹര്‍ഡില്‍സില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോതമംഗലം സെന്റ് ജോര്‍ജിന്റെ മുഹമ്മദ് സഹിദൂര്‍ റഹ്മാന്‍, തൃശൂര്‍ സായിയുടെ മുഹമ്മദ് മുസ്തബ, കോതമംഗലം സെന്റ് ജോര്‍ജിന്റെ വാങ്മയൂം മുക്കറാം എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ സ്വന്തമാക്കി. പെണ്‍കുട്ടികളില്‍ തൃശൂര്‍ നാട്ടിക ഗവ.ഫിഷറീസ് സ്‌കൂളിലെ ശിവപ്രിയ ഇഎസ്, തൃശൂര്‍ എസ്എച്ച്‌സിജി.എച്ച്എസ്എസിലെ ശ്രീലക്ഷ്മി കെ, പാലക്കാട് ബിഇഎംഎച്ച്എസ്എസിലെ കീര്‍ത്തി എസ് എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ സ്വന്തമാക്കി.

Next Story

RELATED STORIES

Share it