Flash News

ഹരിയാന മുഖ്യമന്ത്രിയുടെ മുഖത്ത് മഷി ഒഴിച്ചു; യുവാവ് പിടിയില്‍

ഹരിയാന മുഖ്യമന്ത്രിയുടെ മുഖത്ത് മഷി ഒഴിച്ചു; യുവാവ് പിടിയില്‍
X


ന്യൂഡല്‍ഹി: ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാറുടെ മുഖത്ത് യുവാവ് മഷിയൊഴിച്ചു. ഹിസാരില്‍ നടന്ന ചടങ്ങിനിടെയായിരുന്നു സംഭവം. യുവാവിനെ പോലീസ് പിടികൂടി. തുറന്ന ജീപ്പില്‍ സഞ്ചരിക്കുകയായിരുന്ന ഖട്ടാറിന്റെ അടുത്തെത്തിയ യുവാവ് മഷിയൊഴിക്കുകയായിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഖട്ടാറുടെ മുഖത്തും വസ്ത്രത്തിലും മഷി പടര്‍ന്നു.മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരാണ് യുവാവിനെ പിടികൂടിയത്. പ്രതിപക്ഷ പാര്‍ട്ടിയായ ഇന്ത്യന്‍ നാഷണല്‍ ലോക് ദള്‍ പ്രവര്‍ത്തകനാണ് താനെന്ന് യുവാവ് അവകാശപ്പെട്ടതായി പോലീസ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.യുവാവിനെ ചോദ്യംചെയ്ത് വരികയാണ്. ഖട്ടാര്‍ സര്‍ക്കാരിനെതിരെ മുദ്രാവാക്യം മുഴക്കിക്കൊണ്ടാണ് യുവാവ് മഷിപ്രയോഗം നടത്തിയത്. സെഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള വ്യക്തിയാണ് മനോഹര്‍ലാല്‍ ഖട്ടാര്‍.
Next Story

RELATED STORIES

Share it