ഹരിത കേരളം മിഷന്‍ വാര്‍ഷിക റിപോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു

തിരുവനന്തപുരം: ഹരിത കേരളം മിഷന്റെ ഒന്നാം വാര്‍ഷിക റിപോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ചു. ഹരിത കേരളം മിഷന്‍ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി എന്‍ സീമ മുഖ്യമന്ത്രിയുടെ ഓഫിസില്‍ വച്ചാണ് റിപോര്‍ട്ട് കൈമാറിയത്. നീരൊഴുക്ക് നിലച്ച വരട്ടാര്‍ നദിയെ പുനരുജ്ജീവിപ്പിച്ചു, കോലറയാര്‍-കുട്ടമ്പേരൂര്‍പുഴ-വലിയതോട്-പള്ളിക്കലാര്‍-കാനാമ്പുഴ എന്നീ നദികള്‍ ശുചീകരിച്ചു, മീനച്ചിലാര്‍-മീനന്തലയാര്‍-കൊട്ടൂരാര്‍ പുനസ്സംയോജനം സാധ്യമാക്കി, 2466 കി.മീ. തോടുകള്‍ വൃത്തിയാക്കി, 1391 കിമീ പുനരുജ്ജീവിപ്പിച്ചു, 1480 കിമീ കനാലുകള്‍ ശുചിയാക്കി, 16,665 കിണറുകളുടെ റീചാര്‍ജിങ്, 3,900 കുളങ്ങളുടെ നവീകരണം, 10,399 കിണറുകളുടെ നിര്‍മാണം, 1,47,239 ഏക്കര്‍ വൃഷ്ടിപ്രദേശ പരിപാലനം പൂര്‍ത്തീകരിച്ചു, തരിശുനിലം കൃഷിയോഗ്യമാക്കിയതുള്‍പ്പെടെ 30,000 ഏക്കറില്‍ അധിക നെല്‍കൃഷി, 1194 ഏക്കര്‍ തരിശുഭൂമിയില്‍ പച്ചക്കറി കൃഷി വ്യാപിപ്പിച്ചു തുടങ്ങിയ കാര്യങ്ങളാണ് ഒരു വര്‍ഷത്തെ പ്രധാന നേട്ടങ്ങളായി റിപോര്‍ട്ടില്‍ എടുത്തുപറഞ്ഞിട്ടുള്ളത്. 400 ടണ്ണിലധികം ഇ-മാലിന്യവും 200 ടണ്ണിലധികം പ്ലാസ്റ്റിക് മാലിന്യവും അധികമായി പുനചംക്രമണത്തിനു കൈമാറി. 50 കിലോമീറ്റര്‍ റോഡ് ടാറിങിനു സംസ്‌കരിച്ച പ്ലാസ്റ്റിക് മാലിന്യം ഉപയോഗിച്ചു, 90,563 പ്രൊജക്ടുകള്‍ക്ക് വിവിധ തദ്ദേശ ഭരണസ്ഥാപനങ്ങള്‍ രൂപം നല്‍കി. ഇതിനായി 624.36 കോടി രൂപ നീക്കിവച്ചതായും റിപോര്‍ട്ടില്‍ പറയുന്നു.
Next Story

RELATED STORIES

Share it