kasaragod local

ഹരിതചിന്തകള്‍ പകര്‍ന്നേകി കുടുംബ കൂട്ടായ്മ

തൃക്കരിപ്പൂര്‍: കാര്‍ഷിക, മൃഗസംരക്ഷണ മേഖലകളില്‍ യുവതീ-യുവാക്കളെയും സംരംഭകരേയും ആകര്‍ഷിക്കുന്നതിന് കുടുംബ കൂട്ടായ്മ ഒരുക്കിയ പഠനയാത്ര ശ്രദ്ധേയമായി. തൃക്കരിപ്പൂരിലെ ‘മൂലക്കാടത്ത്’ കുടുംബത്തിന്റെ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് കൃഷിയിടങ്ങളും ഫാമുകളും തേടി യാത്ര സംഘടിപ്പിച്ചത്.
കുടുംബങ്ങളില്‍ വിഷരഹിത പച്ചക്കറി സ്വയം പര്യാപ്തതയാണ് കൂട്ടായ്മ പ്രാഥമികമായി പരിഗണിച്ചത്. ഗോ ഗ്രീന്‍ ഗ്രോ ഗ്രീന്‍ പദ്ധതിയുടെ ഭാഗമായി വീടുകളില്‍ പച്ചക്കറി കൃഷി ആരംഭിച്ചു. തൃക്കരിപ്പൂര്‍ കൃഷിഭവന്റെ സഹകരണത്തോടെയായിരുന്നു പദ്ധതി നടപ്പാക്കിയത്. കുടുംബങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഹരിത വളണ്ടിയര്‍മാര്‍ക്ക് പ്രത്യേക പരിശീലനവും സംഘടിപ്പിച്ചിരുന്നു. തുടര്‍പ്രവര്‍ത്തനമായി പടന്നക്കാട് കാര്‍ഷിക കോളജിലേക്ക് 42 സ്ത്രീകളും എട്ട് പുരുഷന്‍മാരും അടങ്ങുന്ന 50 അംഗ സംഘം ഫീല്‍ഡ് ട്രിപ്പ് നടത്തി. ജൈവ പച്ചക്കറി കൃഷിയുടെ പ്രായോഗിക പഠന ക്ലാസിന്് ഫാം സൂപ്രണ്ട് സുരേന്ദ്രന്‍, അസിസ്റ്റന്റ് പ്രഫസര്‍ ഡോ. ബിനീത നേതൃത്വം നല്‍കി. പഠനയാത്ര തൃക്കരിപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി പി ഫൗസിയ ഫഌഗ് ഓഫ് ചെയ്തു.  എന്‍ജിനിയര്‍ എം സലാഹുദ്ദീന്‍ കുടുംബ കൂട്ടായ്മ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it