Pathanamthitta local

ഹരിതകേരളത്തിന് മാതൃകയായി കുളനട ഗ്രാമപ്പഞ്ചായത്ത്

പത്തനംതിട്ട: കേരളത്തിന്റെ ഹരിതാഭ വീണ്ടെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഹരിതകേരളം പദ്ധതിയില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് കുളനട ഗ്രാമപ്പഞ്ചായത്ത് ഏറ്റെടുത്ത് പൂര്‍ത്തിയാക്കിയിട്ടുള്ളത്.
ഓടകളിലെ മാലിന്യങ്ങള്‍ പൂര്‍ണമായി നീക്കം ചെയ്തും വെള്ളക്കെട്ട് ഒഴിവാക്കിയും ജൈവകൃഷി പ്രോല്‍സാഹിപ്പിച്ചും തരിശുകൃഷിയില്‍ വലിയ മുന്നേറ്റം ഉണ്ടാക്കിയും മറ്റ് പഞ്ചായത്തുകള്‍ക്ക് മാതൃകയാവുകയാണ് കുളനട ഗ്രാമപ്പഞ്ചായത്ത്.
വഴിയരികില്‍ മാലിന്യം തള്ളുന്നത് ഒഴിവാക്കുന്നതിനായി വഴിവിളക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. എല്ലാ തിങ്കളാഴ്ചയും പഞ്ചായത്തില്‍ െ്രെഡഡേ ആചരിച്ചുവരുന്നു. പഞ്ചാത്തിന്റെ ഉടമസ്ഥതയിലുള്ള റോഡുകളുടെ ഇരുവശങ്ങളിലും ചെടികള്‍ വച്ച് മനോഹരമായിട്ടുണ്ട്. ചില സ്ഥലങ്ങളി ല്‍ വിശ്രമേകന്ദ്രങ്ങളും വഴിയരികില്‍ ഒരുക്കിയിട്ടുണ്ട്. വീടുകളില്‍ നിന്ന് മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനായി 34 പേര്‍ അടങ്ങുന്ന ഹരിതകര്‍മസേനയാണ് പഞ്ചായത്തില്‍ രൂപീകരിച്ചിട്ടുള്ളത്.
രണ്ട് മാലിന്യ സംസ്‌കരണ യൂണിറ്റുകള്‍ പ്രവര്‍ത്തിച്ചുവരുന്നു. എല്‍പിജിയുടെ ഉപയോഗം പരമാവധി ഒഴിവാക്കി ബയോഗ്യാസിന്റെ ഉപയോഗം കൂട്ടുന്നതിനുള്ള ഊര്‍ജിത ശ്രമങ്ങളും നടത്തിവരുന്നു.
കുടുംബശ്രീ പ്രവര്‍ത്തകര്‍, അങ്കണവാടി ജീവനക്കാര്‍, ഹരിതകര്‍മസേനാംഗങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.
Next Story

RELATED STORIES

Share it