palakkad local

ഹരിതകേരളം മിഷന്‍ ഒന്നാം വാര്‍ഷികം: ഇ-മാലിന്യങ്ങള്‍ ശേഖരിച്ചു

പാലക്കാട്: ഹരിതകേരളം മിഷന്‍ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് സിവില്‍ സ്റ്റേഷനിലെ ഇ-മാലിന്യങ്ങളുടെ ഒന്നാം ഘട്ട ശേഖരണം ഹരിതകേരളമിഷന്റേയും ശുചിത്വമിഷന്റേയും നേതൃത്വത്തില്‍ നടന്നു. ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്ത്, ജില്ല പ്രോസിക്യൂഷന്‍ ഓഫിസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ് എന്നിവിടങ്ങളില്‍ നിന്നാണ് ആദ്യഘട്ടത്തില്‍ മാലിന്യം ശേഖരിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ അധീനതയിലുള്ള ക്ലീന്‍ കേരള കമ്പനിയാണ് ശാസ്ത്രീയ സംസ്‌കരണത്തിനായി ഇ-മാലിന്യങ്ങള്‍ ശേഖരിക്കുന്നത്. ഹരിതകേരളം മിഷന്‍ ജില്ലാ ചെയര്‍പേഴ്‌സണ്‍  കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ശാന്തകുമാരിയാണ് ഇ-മാലിന്യം ശേഖരിച്ച വാഹനത്തിന്റെ ഫഌഗ് ഓഫ് കര്‍മം സിവില്‍ സ്‌റ്റേഷന്‍ പരിസരത്ത് നിര്‍വഹിച്ചത്.  എഡിഎം എസ് വിജയന്‍ അധ്യക്ഷനായി. ശുചിത്വമിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ ബിനില ബ്രൂണൊ, ഹരിതകേരള മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ വൈ കല്ല്യാണകൃഷ്ണന്‍, ക്ലീന്‍ കേരള കമ്പനി അസിസ്റ്റന്റ് മാനേജര്‍ നസീം ഷാ പങ്കെടുത്തു. മാലിന്യം ശേഖരിച്ച ഓഫിസുകള്‍ക്ക് ക്ലീന്‍ കേരള കമ്പനി നല്‍കുന്ന അസെറ്റ് ക്ലിയറിങ് സര്‍ട്ടിഫിക്കറ്റ് ജില്ലാ പ്ലാനിങ് ഓഫിസര്‍ സുരേഷ്‌കുമാര്‍ കൈമാറി. മാലിന്യസംസ്‌കരണത്തിനുളള നടപടികള്‍ അതത് വകുപ്പുകള്‍ പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് തുടര്‍ന്നുള്ള ശേഖരണവും ക്ലീന്‍കേരള കമ്പനി നിര്‍വഹിക്കും.
Next Story

RELATED STORIES

Share it