kozhikode local

ഹരിതകേരളം: ഇന്നു മുതല്‍ വൃക്ഷത്തൈ പരിപാലന മല്‍സരം

കോഴിക്കോട്: പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച്, നട്ടുവളര്‍ത്തുന്ന വൃക്ഷത്തൈകള്‍ സംരക്ഷിക്കുന്നവര്‍ക്ക്, സ്വന്തം വീടും പരിസരവും മാലിന്യമുക്തമാക്കാന്‍ സമ്മാനപദ്ധതി. ജില്ലാ പഞ്ചായത്ത്, ഹരിതകേരള മിഷന്‍, കുടുംബശ്രീ, എന്‍എസ്എസ്, സേവ്, ജിസെം ഫൗണ്ടേഷന്‍ എന്നിവ സംയുക്തമായി നടപ്പാക്കുന്ന ഗ്രീന്‍ ക്ലീന്‍ കോഴിക്കോട് സമിതിയാണ് വൃക്ഷത്തൈ പരിപാലന മല്‍സരത്തിലൂടെ സമ്മാന പദ്ധതി ആവിഷ്‌കരിച്ചത്.
ഓരോരുത്തരും വളര്‍ത്തുന്ന വൃക്ഷത്തൈകളുടെ ഓരോ മൂന്നു മാസത്തെയും വളര്‍ച്ച പ്രകടമാകുന്ന ഫോട്ടോ ംംം.ഏൃ ലലിഇഹലമിഋമൃവേ.ീൃഴഎന്ന വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യുകയും ഗ്രീന്‍ ക്ലീന്‍ എസ്റ്റിമേറ്റ് തയ്യാറാക്കുകയും ചെയ്തതുവരുന്നുണ്ട്. ഇതില്‍ നിന്നു നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്ന പദ്ധതിയാണ് വൃക്ഷത്തൈ പരിപാലന മല്‍സരം. മല്‍സരത്തില്‍ പങ്കെടുക്കുന്നവര്‍, സ്വന്തം വീട്ടില്‍ കൃഷി, പൂന്തോട്ട നിര്‍മാണം, വൃക്ഷങ്ങള്‍ വളര്‍ത്തല്‍, മാലിന്യ സംസ്‌കരണം, ജലസംരക്ഷണം, ഊര്‍ജ സംരക്ഷണം എന്നീ മേഖലകളില്‍ ആവശ്യമുള്ള പ്രവൃത്തികളുടെ മൊത്തം ചെലവ് മേല്‍പറഞ്ഞ വെബ്‌സൈറ്റിലൂടെ തയ്യാറാക്കുന്നതാണ് ഗ്രീന്‍ ക്ലീന്‍ എസ്റ്റിമേറ്റ്. എന്‍എസ്എസ്, സേവ് വിദ്യാര്‍ഥി വളണ്ടിയര്‍മാരും ഹരിത സേനാ പ്രവര്‍ത്തകരും ഇതിനം സഹായം നല്‍കും.
വൃക്ഷത്തൈ പരിപാലന മല്‍സരത്തിലൂടെ കേരളത്തില്‍ നിന്നു ഒരു കോടി വൃക്ഷത്തൈകള്‍ സംരക്ഷിച്ച് അതിന്റെ ഓരോ മൂന്നു മാസത്തെയും വളര്‍ച്ച പ്രകടമാക്കുന്ന ഫോട്ടോ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച്  യുഎന്‍ഇപിക്ക് സമര്‍പ്പിക്കാന്‍ ലക്ഷ്യമിടുന്നു.
വൃക്ഷത്തൈകള്‍ സംരക്ഷിക്കുന്നവര്‍ക്ക് പ്രോല്‍സാഹനം നല്‍കാനും, മാലിന്യമുക്തവും ഹരിതാഭവുമായ കേരളം സൃഷ്ടിക്കുവാനുമായി ജനങ്ങള്‍ തയ്യാറാക്കിയ ഗ്രീന്‍ ക്ലീന്‍ എസ്റ്റിമേറ്റ് നടപ്പില്‍ വരുത്താനായി ആയിരം കോടിയുടെ പ്രൊജക്റ്റ് റിപോട്ട് തയ്യാറാക്കി യുഎന്‍ഇപി, നബാര്‍ഡ്, കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ എന്നിവയ്ക്ക് സമര്‍പ്പിക്കും. 20 ശതമാനം വീതം നാല് ഏജന്‍സികളും 20 ശതമാനം ഗുണഭോക്താക്കളും വഹിക്കുന്ന രീതിയിലാണ് പ്രൊജക്റ്റ് തയ്യാറാക്കുന്നത്. ഈ വര്‍ഷത്തെ പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് നടുന്ന തൈകളുടെ ലഭ്യമായ ഡാറ്റ സമാഹരിച്ച് ഒന്നാംഘട്ട ഗ്രീന്‍ ക്ലീന്‍ എസ്റ്റിമേറ്റ് കേരള സര്‍ക്കാറിന് സമര്‍പ്പിക്കുന്നതാണ്.ഗ്രീന്‍ ക്ലീന്‍ കോഴിക്കോട് പദ്ധതിയുടെ പ്രോല്‍സാഹനത്തിനായി ജില്ലാ പഞ്ചായത്ത് അഞ്ച് ലക്ഷം രൂപ വകയിരുത്തി പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.
കേരള സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് കോഴിക്കോട് ബീച്ചില്‍ സംഘടിപ്പിക്കുന്ന എക്‌സിബിഷനിലെ ഹരിതകേരളം ജില്ലാമിഷന്റെ സ്റ്റാളില്‍വെച്ച് ഇന്നുമുതല്‍ അഞ്ച് ദിവസങ്ങളിലായി നറുക്കെടുപ്പ് നടത്തി സമ്മാനങ്ങള്‍ വിതരണം ചെയ്യും. വിശദവിവരങ്ങള്‍ക്ക് 9645119474 ംംം.ഏൃ ലെലിഇഹലമിഋമൃവേ.ീൃഴ
Next Story

RELATED STORIES

Share it