Cricket

ഹരാരെയില്‍ ഫിഞ്ച് വെടിക്കെട്ട്; ട്വന്റി20യിലെ സ്വന്തം റെക്കോഡ് തിരുത്തി

ഹരാരെയില്‍ ഫിഞ്ച് വെടിക്കെട്ട്; ട്വന്റി20യിലെ സ്വന്തം റെക്കോഡ് തിരുത്തി
X


ഹരാരെ: ത്രിരാഷ്ട്ര ട്വന്റി20 പരമ്പരയില്‍ സിംബാവ്‌വെക്കെതിരായ മല്‍സരത്തില്‍ അന്താരാഷ്ട്ര ട്വന്റി20 ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ റണ്‍സ് കണ്ടെത്തി വീണ്ടും താരമായി ആസ്‌ത്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച്. 76 പന്തില്‍ 172 റണ്‍സടിച്ച ഫിഞ്ച് 2013ല്‍ ഇംഗ്ലണ്ടിനെതിരേ നേടിയ 156 റണ്‍സിന്റെ സ്വന്തം റെക്കോഡാണ് തിരുത്തി എഴുതിയത്. ഫിഞ്ചിന്റ വെടിക്കെട്ട്  പിറന്ന ഈ മല്‍സരത്തില്‍ 100 റണ്‍സിനാണ് ഓസീസ് ടൂര്‍ണമെന്റിലെ തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കിയത്.
ആദ്യം ബാറ്റ് ചെയ്ത ആസ്‌ത്രേലിയ നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയപ്പോള്‍ മറുപടിക്കിറങ്ങിയ സിംബാബ്‌വെയെ ഒമ്പത് വിക്കറ്റില്‍ 129 റണ്‍സില്‍ ഒതുക്കി നിര്‍ത്താനും അവര്‍ക്കായി. 16 ഫോറും 10 സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു ഫിഞ്ചിന്റെ ഇന്നിങ്‌സ്.  ടോസ് നേടി കംഗാരുക്കളെ ബാറ്റിങിനയച്ച സിംബാബ്‌വെ നായകന്‍ ഹാമില്‍ട്ടന്‍ മസാകഡ്‌സയുടെ തീരുമാനം തെറ്റാണെന്ന് തെളിയിക്കുന്നതായിരുന്നു ആസ്‌ത്രേലിയന്‍ ബാറ്റിങ്. തുടക്കത്തില്‍ തന്നെ ഫിഞ്ചും ഡി ആര്‍ക്കി ഷോര്‍ട്ടും വെടിക്കെട്ട് ബാറ്റിങാണ് പുറത്തെടുത്തത്. ഷോര്‍ട്ട് നായകന് പിന്തുണ നല്‍കിയതോടെ അപരാജിത പോരാട്ടം തന്നെ തുടര്‍ന്നു. ഒടുവില്‍ അവസാന ഓവറിലെ രണ്ടാം പന്തില്‍ 42 പന്തില്‍ 46 റണ്‍സെടുത്ത ഷോര്‍ട്ട് മടങ്ങുമ്പോള്‍ സ്‌കോര്‍ 223 റണ്‍സ്. പിന്നീട് ഓവര്‍ പൂര്‍ത്തിയായതോടെ മാക്‌സ്‌വെല്ലിനും (0*) സ്റ്റോണിസിനും (1*) വന്നപാടെ മടങ്ങേണ്ടി വന്നു. 28 റണ്‍സെടുത്ത സോളമന്‍ മിറെയാണ് സിംബാബ്‌വെ  നിരയിലെ ടോപ് സ്‌കോറര്‍. ആസ്‌ത്രേലിയക്ക് വേണ്ടി ആന്‍ഡ്രൂ ടൈ മൂന്ന് വിക്കറ്റുകളെടുത്തു.
Next Story

RELATED STORIES

Share it