ഹരജി അടിയന്തരമായി പരിഗണിക്കില്ല

ന്യൂഡല്‍ഹി: മീ ടൂ കാംപയിന്റെ ഭാഗമായി സ്ത്രീകള്‍ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹരജി അടിയന്തരമായി പരിഗണിക്കാന്‍ സുപ്രിംകോടതി വിസമ്മതിച്ചു. സാധാരണ നടപടിക്രമമനുസരിച്ച് മാത്രമേ ഈ ഹരജി പരിഗണിക്കൂ എന്ന് ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് എസ് കെ കൗള്‍ എന്നിവരടങ്ങിയ ബെഞ്ച് ഹരജിക്കാരനോട് വ്യക്തമാക്കി. അഭിഭാഷകനായ എം എല്‍ ശര്‍മയാണ് ഹരജി സമര്‍പ്പിച്ചത്.
സ്ത്രീകള്‍ക്ക് തങ്ങളുടെ അനുഭവങ്ങള്‍ തുറന്നുപറയാനും കേസുകള്‍ രജിസ്റ്റര്‍ ചെയ്യാനും സുരക്ഷയും സൗകര്യവും ഒരുക്കാന്‍ ദേശീയ വനിതാ കമ്മീഷനോട് നിര്‍ദേശിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.
മുന്‍ കേന്ദ്ര വിദേശകാര്യമന്ത്രിയും മുന്‍ മാധ്യമപ്രവര്‍ത്തകനുമായ എം ജെ അക്ബറിനെതിരേയാണ് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടായത്. 12 സ്ത്രീകള്‍ വെളിപ്പെടുത്തലുകള്‍ നടത്തി. തുടര്‍ന്ന് അക്ബറിനു മന്ത്രിസ്ഥാനം നഷ്ടപ്പെട്ടിരുന്നു. സിനിമാമേഖലയിലും നിരവധി വെളിപ്പെടുത്തലുകളുണ്ടായി.



Next Story

RELATED STORIES

Share it