Flash News

ഹയര്‍ സെക്കന്‍ഡറി സ്വതന്ത്രമായി നിലനിര്‍ത്തണം : എച്ച്എസ്എസ് ടിഎ



കോഴിക്കോട്: ഹയര്‍ സെക്കന്‍ഡറി മേഖലയെ സ്വതന്ത്രമായി നിലനിര്‍ത്തി ശക്തിപ്പെടുത്തണമെന്ന് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ (എച്ച്എസ്എസ്ടിഎ) ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.  ഹയര്‍ സെക്കന്‍ഡറി സിലബസ് ലഘൂകരിക്കാനും ഡയറക്ടറേറ്റ് ഇല്ലാതാക്കാനുമുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണം. കഴിഞ്ഞ അധ്യയന വര്‍ഷം സിബിഎസ്ഇ, ഐസിഎസ്ഇ പാഠ്യപദ്ധതിയില്‍ നിന്നും 40000ത്തിലധികം വിദ്യാര്‍ഥികള്‍ കേരള ഹയര്‍ സെക്കന്‍ഡറിയിലേക്ക് മടങ്ങിവന്നതായി ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിന്റെ വിവരാവകാശ രേഖ തെളിയിക്കുന്നു. ഇത് ഹയര്‍ സെക്കന്‍ഡറി മേഖലയുടെ സ്വീകര്യതയ്ക്ക് തെളിവാണ്. പ്രിന്‍സിപ്പല്‍ നിയമനം വേഗത്തിലാക്കണമെന്നും നേതാക്കള്‍ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it