kannur local

ഹയര്‍ സെക്കന്‍ഡറി ആര്‍ഡിഡിയെ കെഎസ്‌യു ഉപരോധിച്ചു

കണ്ണൂര്‍: പ്ലസ്ടു പരീക്ഷാ ഉത്തരക്കടലാസുകള്‍ കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷനില്‍ അലക്ഷ്യമായി കണ്ടെത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് ഹയര്‍ സെക്കന്‍ഡറി മേഖലാ ഡെപ്യൂട്ടി ഡയറക്ടറെ കെഎസ്‌യു പ്രവര്‍ത്തകര്‍ ഉപരോധിച്ചു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ പ്രവര്‍ത്തകരാണ് ഹയര്‍ സെക്കന്‍ഡറി കണ്ണൂര്‍ മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഗോകുല്‍ കൃഷ്ണനെ ഓഫിസില്‍ ഉപരോധിച്ചത്. ഇന്നലെ രാവിലെ 10.30ഓടെ ഓഫിസിലെത്തിയ സംഘം ആര്‍ഡിഡിയൂടെ മുറിയിലേക്ക് ഇരച്ചുകയറുകയായിരുന്നു.
ഉത്തരക്കടലാസുകള്‍ സ്‌റ്റേഷനില്‍ അലക്ഷ്യമായി ഇട്ടതിന് ഉത്തരവാദികളായവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും സംഭവത്തില്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു ഉപരോധം. നേരിട്ട് അന്വേഷിക്കാമെന്ന ഡെപ്യൂട്ടി ഡയറക്ടറുടെ ഉറപ്പിന്‍മേല്‍ 11.15ഓടെ ഉപരോധം പിന്‍വലിച്ചു. കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് വി പി അബ്ദുര്‍ റഷീദ്, കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ്, കാസര്‍കോട് ജില്ലാ പ്രസിഡന്റ് നോയല്‍ ടോബിന്‍ ജോസഫ്, സുധീപ് ജെയിംസ്, എം കെ വരുണ്‍, അശ്വതി ലിജു, ഹര്‍ഷിദ് ഭട്ട്, ഫര്‍ഹാന്‍ മുണ്ടേരി, ധനുഷ സന്തോഷ് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it