Flash News

ഹയര്‍ സെക്കണ്ടറി ഫലം പുറത്തുവിട്ടു; വിജയശതമാനം കൂടി

ഹയര്‍ സെക്കണ്ടറി ഫലം പുറത്തുവിട്ടു; വിജയശതമാനം കൂടി
X


തിരുവനന്തപുരം: ഇത്തവണത്തെ പ്ലസ്ടു പരീക്ഷാഫലം പുറത്തുവിട്ടു. 83.37 ആണ് ഇത്തവണത്തെ വിജയ ശതമാനം. കഴിഞ്ഞ തവണത്തേക്കാള്‍ വിജയശതമാനം കൂടിയിരിക്കുകയാണ്. കഴിഞ്ഞ തവണ 80.94 ആയിരുന്നു വിജയശതമാനം. 3,05,262 വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. 11829 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിലും എപ്ലസ് നേടി. എപ്ലസ് നേടിയവരുടെ എണ്ണത്തില്‍ എറണാകുളം ജില്ലയാണ് മുമ്പില്‍. 1,75,920 പെണ്‍കുട്ടികളും 1,29,342 ആണ്‍കുട്ടികളും വിജയിച്ചു. 83 സ്‌കൂളുകള്‍ നൂറ് ശതമാനം വിജയം നേടി. ഇതില്‍ എട്ട് സര്‍ക്കാര്‍ സ്‌കൂളുകളുണ്ട്. സയന്‍സ് വിഭാഗത്തില്‍ 86.25 ശതമാനവും ഹ്യുമാനിറ്റീസ് വിഭാഗത്തില്‍ 75.25 ശതമാനവും കൊമേഴ്‌സ് വിഭാഗത്തില്‍ 83.96 ശതമാനവുമാണ് വിജയം. വിജയശതമാനം ഏറ്റവും കൂടുതല്‍ കണ്ണൂര്‍ (87.22) ജില്ലയിലും, ഏറ്റവും കുറവ് പത്തനംതിട്ട (77.65) ജില്ലയിലുമാണ്. വിഎച്ച്എസ്ഇ പരീക്ഷയില്‍ 86.79 ആണ് വിജയശതമാനം. പാര്‍ട്ട് ഒന്നിലും രണ്ടിലും ഏറ്റവും ഉയര്‍ന്ന വിജയശതമാനം 93.36 ആണ്. പാര്‍ട്ട് ഒന്നും രണ്ടും മൂന്നിലുമായി ഏറ്റവും ഉയര്‍ന്ന വിജയശതമാനം 88.67 ആണ്.

ഫലം അറിയാന്‍

http://www.kerala.gov.in

http://www.dhsekerala.gov.in

http://www.keralaresults.nic.in

http://www.results.itschool.gov.in

http://www.cdit.org

http://www.examresults.kerala.gov.in

http://www.prd.kerala.gov.in

http://www.educationkerala.gov.in

http://www.vhse.kerala.gov.in
Next Story

RELATED STORIES

Share it