Flash News

ഹമാസ് 30ാം വാര്‍ഷികം: ഗസയില്‍ പതിനായിരങ്ങള്‍ പങ്കെടുത്ത റാലി

ഗസ സിറ്റി: ഹമാസിന്റെ 30ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഗസയില്‍ സംഘടിപ്പിച്ച റാലിയില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ചുകൊണ്ടുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിനെതിരേ പ്രതിഷേധമുയരുന്നതിനിടെയാണ് ഹമാസിന്റെ വാര്‍ഷിക റാലി. ഗസ സിറ്റിയിലെ അല്‍ കാതിബ ചത്വരത്തിലാണ് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഹമാസ് പ്രവര്‍ത്തകരും അനുകൂലികളും ഒത്തുചേര്‍ന്നത്. ഫലസ്തീന്‍ വിമോചനമെന്ന ലക്ഷ്യത്തില്‍ നിന്ന് പിറകോട്ട് പോവില്ലെന്ന് വാര്‍ഷികത്തിന്റെ ഭാഗമായി പുറത്തുവിട്ട പ്രസ്താവനയില്‍ ഹമാസ് വ്യക്തമാക്കി. ജറുസലേം പൂര്‍ണമായും ഫലസ്തീ—ന്റെ തലസ്ഥാനമാണെന്നും സംഘടന വ്യക്ത—മാക്കി. ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി പരിഗണിക്കുന്ന യുഎസ് നടപടി അംഗീകരിക്കില്ലെന്ന് ഹമാസ് തലവന്‍ ഇസ്മയില്‍ ഹനിയ പറഞ്ഞു.  1987ല്‍ ഫലസ്തീനിലെ ഒന്നാം ഇന്‍തിഫാദയ്ക്കിടെയാണ് ഹമാസ് സംഘടനയുടെ തുടക്കം. ഗസയിലെ ഇസ്രായേലിന്റെ അനധികൃത കൈയേറ്റങ്ങള്‍ക്കെതിരായ ചെറുത്തുനില്‍പിനു വേണ്ടിയാണ് സംഘടനയുടെ ആത്മീയ നേതാവു കൂടിയായ ശെയ്ഖ് അഹമ്മദ് യാസീനിന്റെ നേതൃത്വത്തില്‍ ഹമാസ് രൂപീകരിക്കപ്പെടുന്നത്.
Next Story

RELATED STORIES

Share it