malappuram local

ഹനീഫയുടെ ചികില്‍സയ്ക്ക് സുമനസ്സുകള്‍ കനിയണം

കൊണ്ടോട്ടി: വൃക്കകള്‍ തകരാറിലായ യുവാവ് ചികില്‍സയ്ക്കും തുടര്‍ ജീവിതത്തിനും വഴികാണാന്‍ സുമനസ്സുകളുടെ സഹായം തേടുന്നു. ചെറുകാവ് പഞ്ചായത്തിലെ പേങ്ങാട് പരേതനായ മാരാപൊറ്റ അഹമ്മദ് കുട്ടിയുടെ മകന്‍ ഹനീഫയാണ് കിഡ്‌നി മാറ്റിവയ്ക്കല്‍ ചികില്‍സക്ക് പണം കണ്ടെത്താനാവാതെ സഹായം കാത്തുകഴിയുന്നത്. കൂലിപ്പണിക്കാരാനായ ഹനീഫയുടെ കിഡ്‌നി പത്തുവര്‍ഷം മുമ്പ് മാറ്റിവച്ചിരുന്നു. നാട്ടുകാരുടെ സഹായത്താലാണ് കിഡ്‌നി മാറ്റിവയ്ക്കല്‍ നടന്നത്.
ഇതോടെ ജീവിതത്തിലേക്ക് തിരിച്ചുവന്ന ഹനീഫ കഴിഞ്ഞ ദിവസം വീണ്ടും അസുഖം വന്നപ്പോള്‍ പരിശോധിച്ചപ്പോഴാണ് കിഡ്‌നി വീണ്ടും തകരാറിലായത് അറിയുന്നത്. കിഡ്‌നി മാറ്റിവയ്ക്കുകയല്ലാതെ മറ്റുമാര്‍ഗങ്ങളില്ലെന്ന്് ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍, കിഡ്‌നി മാറ്റിവയ്ക്കലിനും തുടര്‍ചികില്‍സയ്ക്കുമായി 25 ലക്ഷം രൂപ ചെലവ് വരും. ഭാര്യയും രണ്ടു മക്കളമടങ്ങുന്ന കുടുംബം ദൈനംദിന ജീവിതത്തിന് തന്നെ പൊടാപാട് പെടുകയാണ്. ഹനീഫയുടെ കുടുംബത്തിന്റെ ദയനീവാസ്ഥ കണ്ട് സ്ഥലം എംഎല്‍എ ടി വി ഇബ്രാഹീം മുഖ്യരക്ഷാധികാരിയായും, ചെറുകാവ് പഞ്ചായത്ത് പ്രസിഡന്റ് ഷിജിനി ഉണ്ണിയടക്കമുള്ള ജനപ്രതിനിധികള്‍ രക്ഷാധികാരികളായും നാട്ടുകാര്‍ ചികില്‍സാ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു.
കൊണ്ടോട്ടി ബ്ലോക്ക് വൈസ് പ്രസിഡന്റ് എ അബ്ദുല്‍ കരീം(ചെയര്‍മാന്‍), ടി സൈനുദ്ധീന്‍ ഹാജി(വര്‍ക്കിങ്് ചെയര്‍), വാര്‍ഡ് മെമ്പര്‍ കെ പി ബദറുദ്ദീന്‍ (കണ്‍വീനര്‍), കെ സി ഷാഹുല്‍ ഹമീദ്(ഖജാഞ്ചി), കെ ടി ഷക്കീര്‍ബാബു (കോ-ഓഡിനേറ്റര്‍) എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് നിലവില്‍ വന്നത്.
സഹായത്തിനായി എസ്ബിഐ ചെറുകാവ് ബ്രാഞ്ചില്‍ മാരാപൊറ്റ ഹനീഫ ചികില്‍സ സഹായ കമ്മിറ്റി അകൗണ്ടും തുടങ്ങി. അകൗണ്ട് നമ്പര്‍ 37957524933, ഐഎഫ്‌സി കോഡ് എസ്ബിഐ എന്‍ 0070443, എംഐസിആര്‍ കോഡ് 673002915. ഫോണ്‍. 9947256290, 9846072778, 9847888666.
Next Story

RELATED STORIES

Share it