ഹനാനെ അധിക്ഷേപിച്ചെന്ന പരാതി: നൂറുദ്ദീനെ ചോദ്യംചെയ്ത് വിട്ടയച്ചു

കൊച്ചി: മീന്‍വില്‍പന നടത്തിയ കോളജ് വിദ്യാര്‍ഥിനി ഹനാനെതിരേ സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപം നടത്തിയെന്ന പരാതിയെ തുടര്‍ന്ന് വയനാട് സ്വദേശി നൂറുദ്ദീന്‍ ഷെയ്കിനെ പോലിസ് ചോദ്യംചെയ്തു വിട്ടയച്ചു. വിളിക്കുമ്പോള്‍ വീണ്ടും വരണമെന്ന നിര്‍ദേശത്തോടെയാണ് നൂറുദ്ദീനെ വിട്ടയച്ചിരിക്കുന്നതെന്ന് പോലിസ് പറഞ്ഞു.
നൂറുദ്ദീനെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരങ്ങളും മറ്റു ഡാറ്റകളും വിശദമായി പരിശോധിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് എറണാകുളം നോര്‍ത്ത് സിഐ പറഞ്ഞു. ഇന്നലെ രാവിലെയാണ് നൂറുദ്ദീനെ പാലാരിവട്ടം പോലിസ് ചോദ്യംചെയ്യാന്‍ കസ്റ്റ ഡിയിലെടുത്തത്. തുടര്‍ന്ന് മണിക്കൂറുകളോളം നീണ്ടുനിന്ന ചോദ്യംചെയ്യലിനു ശേഷമാണ് ഇയാളെ വിട്ടയച്ചത്.
ഒരു മലയാള ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകനാണ് തന്നെ തെറ്റിദ്ധരിപ്പിച്ചതെന്ന് നുറൂദ്ദീന്‍ കഴിഞ്ഞദിവസം ഫേസ്ബുക്ക് ലൈവിലൂടെ വ്യക്തമാക്കിയിരുന്നു. സാമൂഹികമാധ്യമങ്ങളിലൂടെ ഹനാനെ അധിഷേപിച്ച് പോസ്റ്റ് ഇട്ട കൂടുതല്‍ പേരുടെ വിവരങ്ങള്‍ പോലിസ് ശേഖരിച്ചിട്ടുണ്ടെന്നാണ് വിവരം. ഐ ടി ആക്റ്റ് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് പോലിസ് കേസെടുത്തിരിക്കുന്നത്.
Next Story

RELATED STORIES

Share it