ഹജ്ജ് 2018: അഞ്ചാം വര്‍ഷക്കാരുടെ ആശങ്ക ഒഴിയുന്നില്ല

ഫറോക്ക്: 2018ലെ ഹജ്ജ് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട സുപ്രിംകോടതി ഉത്തരവ് വന്നെങ്കിലും കേസില്‍ കക്ഷി ചേര്‍ന്ന അഞ്ചാം വര്‍ഷക്കാരായവരുടെ ആശങ്ക മാറുന്നില്ല. 65 മുതല്‍ 69 വയസ്സു വരെയുള്ള അഞ്ചാം വര്‍ഷക്കാരായ തീര്‍ത്ഥാടകരെ പരിഗണിക്കണമെന്നാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റിയോട് സുപ്രിംകോടതി നിര്‍ദേശിച്ചത്. ഇങ്ങനെയുള്ള 1102 പേര്‍ ഉണ്ടെന്നാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി കോടതില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയത്. ഇതില്‍ കൂടുതലും സ്ത്രീകളാണ്. ഇത്തവണ ജനറല്‍ കാറ്റഗറിയിലാണ് അപേക്ഷ സമര്‍പ്പിച്ചത്. അതിനാല്‍, അഞ്ചാം വര്‍ഷക്കാരായ 65 മുതല്‍ 69 വയസ്സു വരെയുള്ള കൃത്യമായ കണക്ക് ലഭിക്കുക ശ്രമകരമാണ്.
പാസ്‌പോര്‍ട്ട് നമ്പര്‍ വച്ചാണ് ഇത്തരക്കാരെ കണ്ടെത്തിയതെന്നാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി നല്‍കുന്ന വിശദീകരണം. എന്നാല്‍, അഞ്ച് വര്‍ഷത്തിനിടയില്‍ പാസ്‌പോര്‍ട്ട് പുതുക്കിയവര്‍ ഉണ്ടാവുമെന്നതിനാല്‍ കൃത്യമായ എണ്ണം ലഭിക്കുക അസാധ്യമാണ്.
9500 പേരാണ് കഴിഞ്ഞ വര്‍ഷത്തെ നാലാം വര്‍ഷക്കാരായി ഉണ്ടായിരുന്നത്. ഇവരാണ് ഈ വര്‍ഷത്തെ അഞ്ചാംവര്‍ഷ അപേക്ഷരായി ഉണ്ടാവേണ്ടിയിരുന്നത്. എന്നാല്‍, അപേക്ഷ ജനറല്‍ കാറ്റഗറിയിലായതിനാല്‍ എത്രപേര്‍ അപേക്ഷ നല്‍കി എന്ന കണക്ക് കൃത്യമായി ലഭിക്കുക പ്രയാസമാണ്. അപേക്ഷ സമര്‍പ്പിച്ച് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തവരില്‍ അഞ്ചാം വര്‍ഷക്കാരായ 1980 പേരാണ് ഉള്‍പ്പെട്ടത്. കേന്ദ്ര ഹജ്ജ് കമ്മിറ്റി നല്‍കിയ 65 വയസ്സിനു മുകളിലുള്ള 1102 പേരെ അധിക ക്വാട്ടയായ 3677 സീറ്റില്‍ ഉള്‍പ്പെടുത്താനാണ് കോടതി നിര്‍ദേശം. എന്നാല്‍, ഈ സീറ്റ് സംസ്ഥാനങ്ങള്‍ക്ക് വീതംവച്ചാല്‍ നിലവിലെ ചട്ടങ്ങള്‍ അനുസരിച്ച് 289 സീറ്റ് മാത്രമാണ് കേരളത്തിന് ലഭിക്കുക. ഇവരെ ജനറല്‍ കാറ്റഗറിയിലുള്ള വെയ്റ്റിങ് ലിസ്റ്റ് നമ്പര്‍ അനുസരിച്ച് ക്രമപ്രകാരം പരിഗണിക്കണമെന്നാണ് കോടതി നിര്‍ദേശം. ബാക്കിയുള്ളവരെ എങ്ങനെ പരിഗണിക്കണമെന്ന ആശങ്കയിലാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി.
സെലക്ഷന്‍ ലഭിച്ചതിന് ശേഷം പിന്‍വാങ്ങിയവരുടെ ഒഴിവിലേക്ക് ഇത്തരക്കാരെ പരിഗണിക്കുമെന്നാണ് സൂചന. 750ലധികം പേരാണ് ഇത്തവണ കേരളത്തില്‍ നിന്ന് യാത്ര റദ്ദാക്കിയത്. ഈ സീറ്റുകള്‍ വീതം വച്ചാല്‍ ഏകദേശം ഇത്ര തന്നെ സീറ്റ് ലഭിക്കാനിടയുണ്ട്. ഈ സീറ്റുകളില്‍ ജനറല്‍ കാറ്റഗറി വെയിറ്റിങ് ലിസ്റ്റിലുള്ളവരെയാണ് പരിഗണിക്കാറ്. ഇത്തവണ ഈ സീറ്റുകളില്‍ 65 മുതല്‍ 69 വയസ്സുവരെ പ്രായമുള്ളവരെ പരിഗണിക്കാനാണ് സാധ്യത. 65 വയസ്സിനു മുകളിലുള്ളത് ഒരു സ്ത്രീ മാത്രമാണെങ്കില്‍ മെഹറമില്ലാതെ അവരെ എങ്ങിനെയാണ് പരിഗണിക്കേണ്ടത് എന്നതില്‍ ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്.
സുപ്രിംകോടതി വിധി വന്ന് ആഴ്ചകളായെങ്കിലും കേന്ദ്ര ഹജ്ജ് കമ്മിറ്റി ഇത് സംബന്ധിച്ച് വ്യക്തമായ നിര്‍ദേശം നല്‍കിയിട്ടില്ല. അഞ്ചാം വര്‍ഷക്കാരായ അപേക്ഷകര്‍ സംഘടിച്ച് കമ്മിറ്റി രൂപീകരിച്ചാണ് സുപ്രിംകോടതിയില്‍ കേസില്‍ കക്ഷി ചേര്‍ന്നത്. എന്നാല്‍, എല്ലാ വര്‍ഷവും ലഭിക്കുന്ന അഡീഷനല്‍ ക്വാട്ട മാത്രമാണ് ഈ വര്‍ഷവും ലഭിച്ചത്. സുപ്രിംകോടതി വിധി കൊണ്ട് പ്രത്യേകിച്ച് നേട്ടം കൈ
Next Story

RELATED STORIES

Share it