ഹജ്ജ് മൂന്നാംഘട്ട ട്രെയിനിങ് ക്ലാസുകള്‍ ഇന്നു മുതല്‍

കരിപ്പൂര്‍: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു കീഴില്‍ ഈ വര്‍ഷം ഹജ്ജിന് പോവുന്ന തീര്‍ത്ഥാടകര്‍ക്കുള്ള മൂന്നാംഘട്ട ട്രെയിനിങ് ക്ലാസുകള്‍ക്ക് ഇന്നു മുതല്‍ തുടക്കമാവും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ 18 വരെ ക്ലാസുകള്‍ നടക്കും.
ക്ലാസുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് പയ്യന്നൂര്‍ കോ- ഓപറേറ്റീവ് റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കും. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി അധ്യക്ഷനാവും. ഹജ്ജിന് അനുമതി ലഭിച്ച തീര്‍ത്ഥാടകരും പാസ്‌പോര്‍ട്ട് സമര്‍പ്പിച്ച് കാത്തിരിപ്പു പട്ടികയിലുള്ളവരും വിവിധ സ്ഥലങ്ങളില്‍ നടക്കുന്ന ക്ലാസുകളി ല്‍ പങ്കെടുക്കണം. ക്ലാസുകള്‍ നടക്കുന്ന സ്ഥലങ്ങള്‍ ഹജ്ജ് ട്രെയിനര്‍മാര്‍ മുഖേന അറിയാനാവും. കേരളത്തില്‍ നിന്ന് ഹജ്ജിന് പോവുന്ന വനിതാ ഹജ്ജ് തീര്‍ത്ഥാടകരുടെ മുഖമക്കനയില്‍ ദേശീയ പതാക ആലേഖനം ചെയ്ത പ്രത്യേക സ്റ്റിക്കറും നല്‍കുന്നുണ്ട്. കേരള സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി എന്ന് ഇംഗ്ലീഷിലും കേരളം എന്നു മലയാളത്തിലും ഇന്ത്യ എന്ന് ഇംഗ്ലീഷിലും അറബിയിലും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം കവര്‍ നമ്പര്‍, ഒരു മൊബൈല്‍ നമ്പര്‍ എന്നിവ എഴുതിച്ചേര്‍ക്കാ ന്‍ പ്രത്യേക ഇടവുമുണ്ട്.
സ്റ്റിക്കറടക്കമുള്ള സാധനങ്ങള്‍ ഇന്നു മുതല്‍ ആരംഭിക്കുന്ന ക്ലാസുകളില്‍ വിതരണം ചെയ്യും. കേന്ദ്ര ഹജ്ജ് കമ്മിറ്റി പുതുതായി നടപ്പാക്കുന്ന ഹെല്‍ത്ത് വാക്‌സിനേഷനും ട്രെയിനിങ് ഒപിഡി ബുക്ക്‌ലെറ്റും ക്ലാസില്‍ വിതരണം ചെയ്യും. രോഗവിവരങ്ങള്‍ രേഖപ്പെടുത്തുന്ന ഈ ബുക്ക്‌ലെറ്റില്‍ ഫോട്ടോ പതിച്ച് യത്രയിലുടനീളം കൈയില്‍ സൂക്ഷിക്കണം. ഹാജിമാരുടെ വാക്‌സിനേഷന്‍ പിന്നീട് ട്രെയിനര്‍മാര്‍ അറിയിക്കും.
Next Story

RELATED STORIES

Share it