ഹജ്ജ്: തമിഴ്‌നാട്ടില്‍ യാത്രാസബ്‌സിഡി

ചെന്നൈ: തമിഴ്‌നാട്ടില്‍നിന്നുള്ള ഹജ്ജ് തീര്‍—ത്ഥാടകര്‍ക്ക് ആറു കോടി രൂപയുടെ യാത്രാസബ്‌സിഡി അനുവദിച്ച്  തമിഴ്‌നാട്. മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയാണ് ഇതുസംബന്ധിച്ച് നിയമസഭയില്‍ പ്രഖ്യാപനം നടത്തിയത്. 3,728 പേര്‍ക്ക് സബ്‌സിഡി നല്‍കാനാണ് ഉദേശിക്കുന്നത്. ഈ വര്‍ഷം മുതല്‍ ആനുകൂല്യം പ്രാബല്യത്തില്‍ വരും. സുപ്രിംകോടതി നിര്‍ദേശത്തെത്തുടര്‍ന്ന് ഹജ്ജ് സബ്‌സിഡി കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് തമിഴ്‌നാടിന്റെ തീരുമാനം. വിദേശ തീര്‍—ത്ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്ന ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും സബ്‌സിഡി നല്‍കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോള്‍ സബ്‌സിഡി മുസ്‌ലിംകള്‍ക്ക് കൂടി നല്‍കുകയാണ്. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ നയങ്ങള്‍ പിന്തുടര്‍ന്നാണ് സബ്‌സിഡി നല്‍കുന്നത്.
Next Story

RELATED STORIES

Share it