ഹജ്ജ്: ഈ വര്‍ഷവും യാത്രയ്ക്ക് വിമാനം

കൊണ്ടോട്ടി: ഇന്ത്യയില്‍ നിന്നുളള ഈ വര്‍ഷത്തെ ഹജ്ജ് സര്‍വീസുകള്‍ ജൂലൈ 14 മുതല്‍ ആരംഭിക്കും. ഈ വര്‍ഷം മുതല്‍ മുംബൈയില്‍ നിന്ന് കപ്പല്‍ സര്‍വീസ് തുടങ്ങാന്‍ നിശ്ചയിച്ചിരുന്നെങ്കിലും ഇതിനുളള നടപടി ക്രമങ്ങള്‍ പൂര്‍ത്തീയാക്കാന്‍ കഴിയാത്തതിനാലാണ് കേന്ദ്രം മുഴുവന്‍ വിമാന സര്‍വീസുകളാക്കിയത്.
1994ലാണ് ഇന്ത്യയില്‍ നിന്നുളള ഹജ്ജ് തീര്‍ഥാടകരുടെ യാത്ര കപ്പല്‍ ഒഴിവാക്കിയത്. രണ്ട് ഘട്ടങ്ങളായി നടത്തുന്ന ഹജ്ജ് സര്‍വീസുകളില്‍ ആദ്യഘട്ടത്തില്‍ ഒമ്പത് എംപാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നും,രണ്ടാംഘട്ടത്തില്‍ കേരളം ഉള്‍പ്പടെ 11 എംപാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നുമാണ് വിമാനങ്ങള്‍ പുറപ്പെടുക.ആദ്യഘട്ടത്തിലെ വിമാനങ്ങള്‍ മദീനയിലേയ്ക്കും,രണ്ടാംഘട്ടത്തിലുളള വിമാനങ്ങള്‍ ജിദ്ദയിലേയ്ക്കുമാണ് പുറപ്പെടുക.
കേരളം ഉള്‍പ്പെടുന്ന  രണ്ടാംഘട്ടം ജൂലൈ 29 മുതലാണ് ആരംഭിക്കുന്നത്.ഔറംഗബാദ്,ചെന്നൈ,മുംബൈ,നാഗ്പൂര്‍ എന്നാവടങ്ങളില്‍ നിന്നാണ് 29 മുതല്‍ സര്‍വീസ് ആരംഭിക്കുക. റാഞ്ചിയില്‍ നിന്ന് 30ന് ആരംഭിക്കും. കൊച്ചി,അഹമ്മദാബാദ്,ബാഗ്ലൂര്‍,ഹൈദരാബാദ്,ജയ്പൂര്‍ എന്നിവടങ്ങളില്‍ നിന്ന് ആഗസ്ത് ഒന്നുമുതലാണ് സര്‍വീസ് ആരംഭിക്കുന്നത്. കേരളത്തില്‍ നിന്നുളള ഹജ് സര്‍വീസുകള്‍ ആഗസ്ത്് ഒന്നിന് കൊച്ചിയില്‍ നിന്നാണാരംഭിക്കുക.
ദില്ലി,ഗയ,ഗോഹട്ടി,ലക്‌നൗ,ശ്രീനഗര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഈ വര്‍ഷത്തെ ആദ്യഹജ്ജ് വിമാനങ്ങള്‍ ജുലൈ 14ന് പുറപ്പെടുക. കൊല്‍ക്കത്തയില്‍ നിന്ന് 17നും വാരണാസി 20,മംഗ്ലുരു 21,ഗോവ 26നും ആരംഭിക്കും.ഹജ്ജ് കഴിഞ്ഞുളള മടക്ക സര്‍വീസുകളും ഇവിടെങ്ങളിലേയ്ക്കാണ് ആദ്യമുണ്ടാവുക. മടക്ക സര്‍വീസുകള്‍ ആഗസ്ത് 27ന് ആരംഭിച്ച് സെപ്തംബര്‍ 12ന് അവസാനിക്കും.ഹജ്ജ് കഴിഞ്ഞുളള രണ്ടാംഘട്ടത്തിലുളളവരുടെ മടക്ക സര്‍വീസുകള്‍ സെപ്തംബര്‍ 12 ന് ആരംഭിക്കും. കേരളത്തില്‍ നിന്നുളള ഹജ്ജ് സംഘവും 12 മുതലാണ് മടങ്ങിയെത്തുക. 26 ഓടെ മുഴുവന്‍ തീര്‍ഥാടകരേയും ഇന്ത്യയിലെത്തിക്കും.
കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റണ്‍ വേയുടെ നീളം ജംബോ വിമാനങ്ങള്‍ക്ക് സഞ്ചാരയോഗ്യമാക്കുന്നതിന് വര്‍ധിപ്പിക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണെന്ന്് മുഖ്യമന്ത്രി  അറിയിച്ചു.
Next Story

RELATED STORIES

Share it