ഹജ്ജ് അപേക്ഷ സ്വീകരണം നാളെ; നറുക്കെടുപ്പ് ഡിസംബറില്‍

കരിപ്പൂര്‍: 2019 ഹജ്ജ് തീര്‍ത്ഥാടനത്തിന്റെ മുന്നൊരുക്കങ്ങള്‍ ഉള്‍പ്പെടുത്തി കേന്ദ്ര ഹജ്ജ് കമ്മിറ്റി ആക്ഷന്‍ പ്ലാന്‍ പുറത്തിറക്കി. പ്ലാന്‍ അനുസരിച്ച് ഹജ്ജ് പ്രഖ്യാപനം ഇന്ന് നടക്കും. അപേക്ഷ സ്വീകരണം നാളെ മുതല്‍ ആരംഭിക്കും. നാളെ വരെ അപേക്ഷ നല്‍കാം. നറുക്കെടുപ്പ് ഡിസംബറില്‍ നടക്കും.
ജനുവരിയില്‍ ഹജ്ജ് സര്‍വ്വീസിന് വിമാന കമ്പനികളുമായി കരാറിലേര്‍പ്പെടും. തീര്‍ത്ഥാടകരുടെ ആദ്യഘടു തുക ജനുവരി ആദ്യത്തിലാണ് അടക്കേണ്ടത്. പാസ്‌പോര്‍ട്ടും പണമടച്ച പേ-ഇന്‍സ്ലിപ്പും ജനുവരി 31നകം നല്‍കണം.
ഫെബ്രുവരിയിലാണ് ഓള്‍ ഇന്ത്യ ഹജ്ജ് കോണ്‍ഫ്രന്‍സ്. ഏപ്രില്‍ അവസാനത്തിലാണ് രണ്ടാംഘടു പണം അടക്കേണ്ടത്. മെയ് 13നകം ഹജ്ജ് വിസ സ്റ്റാമ്പിങ് പൂര്‍ത്തിയാവും.ജൂലൈ ഒന്നിനാണ് ഹജ്ജ് വിമാന സര്‍വ്വീസുകള്‍ ആരംഭിക്കുക. അവസാന ഹജ്ജ് വിമാനം ഓഗസ്റ്റ് മൂന്നിന് പുറപ്പെടും. ഹജ്ജ് കഴിഞ്ഞുളള മടക്ക സര്‍വ്വീസുകള്‍ ഓഗസ്റ്റ് 14 മുതല്‍ ആരംഭിക്കും
Next Story

RELATED STORIES

Share it