Flash News

ഹജ്ജിന് സേവനനികുതി: കേന്ദ്രസര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണം

മലപ്പുറം: സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് മുഖേന ഹജ്ജ് തീര്‍ത്ഥാടനം നടത്തുന്നവര്‍ക്കു മാത്രം സര്‍വീസ് ചാര്‍ജ് ഈടാക്കിക്കൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം പിന്‍വലിക്കണമെന്നും അല്ലാത്തപക്ഷം തീര്‍ത്ഥാടകരെ ഉള്‍പ്പെടുത്തി പ്രത്യക്ഷ സമര പരിപാടികളുമായി മുന്നോട്ടുപോവുമെന്നും തിരൂരില്‍ ചേര്‍ന്ന ഇന്ത്യന്‍ ഹജ്ജ്, ഉംറ ഗ്രൂപ്പ് അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് യോഗം അറിയിച്ചു. നിലവില്‍ സര്‍ക്കാര്‍ മുഖേന ഹജ്ജിനു പോവുന്ന തീര്‍ത്ഥാടകരില്‍ നിന്നു യാതൊരു നികുതിയും ഈടാക്കാത്ത സാഹചര്യത്തില്‍ അതേ ലക്ഷ്യത്തിലേക്കു തീര്‍ത്ഥാടനത്തിനു പോവുന്നവരില്‍ നിന്നു സേവന നികുതി വാങ്ങുമ്പോള്‍ പൗരന്മാരുടെ അവകാശങ്ങളെ ധ്വംസിക്കുകയാണു ചെയ്യുന്നത്. ഈ വിഷയത്തില്‍ സുപ്രിംകോടതിയുടെ തീര്‍പ്പിനു വേണ്ടി കാത്തിരിക്കുന്ന സാഹചര്യത്തില്‍ സ്വകാര്യ ഗ്രൂപ്പ് വഴി ഹജ്ജിനു പോയ തീര്‍ത്ഥാടകരില്‍ നിന്ന് സേവന നികുതി ആവശ്യപ്പെട്ട് നോട്ടീസ് അയക്കുന്നതു തികഞ്ഞ ഭരണഘടനാ ലംഘനമാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തില്‍ യാത്ര ചെയ്ത ഇന്ത്യയിലെ രേണ്ടകാല്‍ ലക്ഷത്തിലേറെ തീര്‍ത്ഥാടകരെ ബാധിക്കുന്ന വളരെ വലിയ പ്രശ്‌നമായതിനാല്‍ ഇതിനെതിരേ ബഹുജന പ്രക്ഷോഭം അടക്കമുള്ള സമരപരിപാടികളുമായി മുന്നോട്ടുപോവാന്‍ സി മുഹമ്മദ് ബഷീര്‍ (ചെയര്‍മാന്‍), എം എ അസീസ് (കണ്‍വീനര്‍), അഹമ്മദ് ദേവര്‍കോവില്‍, ടി മുഹമ്മദ് ഹാരിസ്, എ എം പരീദ് ഹാജി (അംഗങ്ങള്‍) എന്നിവര്‍ ചേര്‍ന്ന ഒരു സമരസമിതിക്ക് രൂപംനല്‍കി. യോഗത്തില്‍ പ്രസിഡന്റ് പി കെ മുഹമ്മദ് കുട്ടി മുസ്്‌ല്യാരുടെ അധ്യക്ഷതവഹിച്ചു.   അഡ്വ. പീര്‍മുഹമ്മദ്, പി കെ എം ഹുസയ്ന്‍ ഹാജി, വി ചേക്കുട്ടി ഹാജി, മൊയ്തു സഖാഫി, മൊയ്തീന്‍ ഫൈസി പുത്തനഴി, പി കെ മുഹമ്മദ് സാഹിബ് സംസാരിച്ചു.
Next Story

RELATED STORIES

Share it