ഹക്കീം വധം : പ്രതികളെ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന്
BY fousiya sidheek19 May 2017 5:41 AM GMT
fousiya sidheek19 May 2017 5:41 AM GMT
കൊച്ചി: കണ്ണൂര്‍ പയ്യന്നൂര്‍ കൊറ്റി ജുമാമസ്ജിദിലെ ജീവനക്കാരനായിരുന്ന പയ്യന്നൂര്‍ തെക്കേ മമ്പലത്തെ അബ്ദുല്‍ ഹക്കീമിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതികളെ ശാസ്ത്രീയ പരിശോധനകള്‍ക്കു വിധേയമാക്കാന്‍ സിബിഐ കോടതിയുടെ അനുമതി തേടി. പോളിഗ്രാഫ്, ബ്രെയിന്‍ മാപ്പിങ്, നാര്‍കോ അനാലിസിസ് തുടങ്ങിയ ശാസ്ത്രീയ പരിശോധനകള്‍ക്ക് പ്രതികളെ വിധേയമാക്കണമെന്നാവശ്യപ്പെട്ടാണ് സിബിഐ തിരുവനന്തപുരം യൂനിറ്റ് എറണാകുളം സിജെഎം കോടതിയില്‍ അപേക്ഷ നല്‍കിയത്. ഈ മാസം 24ന് അപേക്ഷ കോടതി പരിഗണിക്കും. കേസില്‍ കൊലപാതകം സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ കഴിയാത്ത സാഹചര്യത്തിലാണ് സിബിഐ ശാസ്ത്രീയ പരിശോധനയ്ക്ക് അനുമതി തേടിയത്. പ്രതികളുടെ സമ്മതംകൂടി തേടിയശേഷമാവും പരിശോധനയ്ക്ക് കോടതി അനുമതി നല്‍കുക.
Next Story
RELATED STORIES
ഭാര്യയെ 'ഭൂതം, 'പിശാച്' എന്ന് വിളിക്കുന്നത് ക്രൂരതയല്ല; ഭര്‍ത്താവിന്റെ ...
29 March 2024 11:55 AM GMTപുൽപ്പള്ളി-മാനന്തവാടി റോഡിൽ കാട്ടാനയുടെ മുന്നില്‍നിന്ന് കാർ...
29 March 2024 11:07 AM GMTകോവിഡിനെ തുടർന്ന് ജോലി നഷ്ടമായപ്പോൾ മോഷണം തുടങ്ങി; ടെക്കി യുവതി...
29 March 2024 11:06 AM GMTപട്ടാമ്പി-പാലക്കാട് റൂട്ടിലെ റെയിൽവേ ഗേറ്റ് തടസ്സം...
29 March 2024 11:04 AM GMT'തനിക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യും'; സിദ്ധാര്‍ത്ഥന്റെ...
29 March 2024 11:02 AM GMTപട്ടാഴിമുക്ക് അപകടത്തില്‍ നിര്‍ണായക വിവരവുമായി ദൃക്സാക്ഷി
29 March 2024 10:58 AM GMT