ഹകന്‍സുകുര്‍: ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഗോളിനുടമ

അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഏറ്റവും വേഗമേറിയ ഗോളിന്റെ ഉടമ ബസീലിന്റെ മുന്നേറ്റതാരം ഡീഗോ സാസയാണ്. ആസ്‌ത്രേലിയക്കെതിരേയാണു താരം ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഗോള്‍ നേടിയത്. കളി തുടങ്ങി 10ാമത്തെ സെക്കന്‍ഡിലായിരുന്നു ഗോള്‍. ആസ്‌ത്രേലിയയുമായി മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മല്‍സരത്തിലായിരുന്നു ഗോള്‍.
എന്നാല്‍ ഇതുവരെ കഴിഞ്ഞ ലോക കപ്പുകളിലെ ഏറ്റവും വേഗമേറിയ ഗോള്‍ കുറിക്കപ്പെട്ടത് 2002 ലോകകപ്പില്‍ ദക്ഷിണ കൊറിയക്കെതിരേ തുര്‍ക്കിയുടെ ഹകന്‍ സുകുര്‍ നേടിയ ഗോളാണ്. മല്‍സരം തുടങ്ങി 11ാം സെക്കന്‍ഡിലാണ് ഈ ഗോള്‍ താരത്തിന്റെ പേരില്‍ കുറിക്കപ്പെട്ടത്. 1962ല്‍ മെക്‌സിക്കോയില്‍ നടന്ന ലോകകപ്പില്‍ ചെക്കോേസ്ലാവാക്യയുടെ വാക്ലവ് മാസെകിന്റേതാണ് വേഗമേറിയ രണ്ടാം ലോകകപ്പ് ഗോള്‍. 16 സെക്കന്‍ഡിലായിരുന്നു താരത്തിന്റെ ഈ മിന്നും ഗോള്‍ പ്രകടനം. ഏണസ്റ്റ് ലെനര്‍ (ജര്‍മനി), ബ്രയാന്‍ റോബ്‌സന്‍ (ഇംഗ്ലണ്ട്) എന്നിവരായിരുന്നു തൊട്ടടുത്ത ഗോള്‍ നേട്ടങ്ങളുടെ ഉടമകള്‍.
2014 ലോക കപ്പില്‍ ഘാനയ്‌ക്കെതിരേ 29ാം സെക്കന്‍ഡ്‌സില്‍ ഗോള്‍ നേടി അമേരിക്കക്കാരന്‍ ക്ലെന്റ് ഡെംസിയും ചരിത്രംകുറിച്ചു. ഇതാവട്ടെ ലോകകപ്പിലെ അതിവേഗ ഗോളുകളില്‍ അഞ്ചാം സ്ഥാനത്ത് ഇടം പിടിക്കുകയും ചെയ്തു.
Next Story

RELATED STORIES

Share it