സൗഹാര്‍ദാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്ക് എതിരേ കര്‍ശന നടപടി: ഡിജിപി

തിരുവനന്തപുരം: വര്‍ഗീയ ചേരിതിരിവിലൂടെ സൈ്വര്യജീവിതത്തിന് ഭംഗം വരുത്താനും സൗഹാര്‍ദാന്തരീക്ഷം തകര്‍ക്കാനും സംഘര്‍ഷങ്ങളുണ്ടാക്കാനുമുള്ള ശ്രമങ്ങള്‍ ഒരുതരത്തിലും അനുവദിക്കുകയില്ലെന്ന് സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി.  ഇക്കഴിഞ്ഞ 16ന് സോഷ്യല്‍ മീഡിയ വഴി ആഹ്വാനംചെയ്തു നടത്തിയ ഹര്‍ത്താലിലും അതിനെത്തുടര്‍ന്നും ഇത്തരത്തിലുള്ള ശ്രമങ്ങള്‍ സംസ്ഥാനത്തെ ചില ഭാഗങ്ങളില്‍ ഉണ്ടാവുന്നുണ്ട്. അത്തരക്കാര്‍ക്കെതിരേ പോലിസ് കര്‍ശന നടപടി സ്വീകരിക്കും.
മതസൗഹാര്‍ദം തകര്‍ക്കുന്നതരത്തില്‍ സോഷ്യല്‍ മീഡിയ ഉപയോഗിച്ചുള്ള പ്രചാരണങ്ങള്‍ ഇതിന്റെ ഭാഗമായി ഉണ്ടാവുന്നുണ്ട്. അത്തരം നടപടികള്‍ക്കെതിരേയും കര്‍ശനമായ നിയമനടപടി സ്വീകരിക്കും. ജില്ലാ പോലിസ് മേധാവിമാര്‍ക്ക് അതിനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it