World

സൗദി രാജകുമാരനെ വിമര്‍ശിച്ച ഇമാമിനെ ബ്രിട്ടിഷ് പള്ളിയില്‍ നിന്നു പുറത്താക്കി

ലണ്ടന്‍: സൗദി രാജകുമാരനായ മുഹമ്മദ് ബിന്‍ സല്‍മാനെയും രാജകുടുംബത്തിനെയും വിമര്‍ശിച്ചതിന് ലണ്ടനിലെ പള്ളിയില്‍ നിന്നും ഇമാമിനെ പുറത്താക്കി. മധ്യ ലണ്ടനിലെ ഫിറ്റ്‌സ്‌റോവിയ പള്ളിയില്‍ ഇമാമായ അജ്മല്‍ മസ്‌റൂറിനെയാണ് പുറത്താക്കിയത്.
പുറത്താക്കിയ വിവരം മസ്‌റൂര്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. ബ്രിട്ടിഷ് മുസ്‌ലിം വിഷയങ്ങളില്‍ സ്ഥിരമായി ഇടപെടുന്ന വ്യക്തികൂടിയാണ് മസ്‌റൂര്‍. സൗദി അറേബ്യ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മുസ്‌ലിം വേള്‍ഡ് ലീഗിന് കീഴിലുള്ളതാണ് ഫിറ്റ്‌സ്‌റോവിയ പള്ളി. മസ്‌റൂര്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ സൗദി രാജകുടുംബം അഴിമതിക്കാരും മുസ്‌ലിം വിരുദ്ധരാണെന്നും കുറിച്ചതിന് പിന്നാലെയാണു നടപടി. നേരത്തെ മറ്റൊരു പോസ്റ്റില്‍ സൗദി രാജകുമാരനെയും മസ്‌റൂര്‍ വിമര്‍ശിച്ചിരുന്നു. ഫേസ്ബുക്ക് പോസ്റ്റുകളുടെ കാരണത്താലാണ് എന്നെ പുറത്താക്കിയതെന്ന് എനിക്ക് ഉറപ്പാണ്. മുഹമ്മദ് ബിന്‍ സല്‍മാന്‍ പരിഷ്‌കര്‍ത്താവല്ല എന്നാണ് ഞാന്‍ പറഞ്ഞത്. എന്തുകൊണ്ട് പുറത്താക്കി എന്നു ചോദിക്കുമ്പോള്‍ മുകളില്‍ നിന്നുള്ള ഓര്‍ഡറാണെന്നാണ് പറയുന്നത്. അതിനര്‍ഥം സൗദി രാജകുടുംബമാണ് തന്നെ പുറത്താക്കാന്‍ ആവശ്യപ്പെട്ടത് എന്നാണ്- അജ്മല്‍ മസ്‌റൂര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it