World

സൗദിയില്‍ ചര്‍ച്ച് നിര്‍മിക്കില്ലെന്ന് വത്തിക്കാന്

റിയാദ്: സൗദിയില്‍ ക്രിസ്ത്യന്‍ പള്ളി സ്ഥാപിക്കാന്‍ വത്തിക്കാനും സൗദിയും കരാര്‍ ഒപ്പിട്ടു എന്ന വാര്‍ത്ത തെറ്റാണെന്നു വത്തിക്കാന്‍. ഡെയ്‌ലി മെയില്‍ ആണ് വത്തിക്കാന്‍ പ്രതിനിധിയെ ഉദ്ധരിച്ച് വാര്‍ത്ത പുറത്തുവിട്ടത്.
മുസ്‌ലിം വേള്‍ഡ് ലീഗിന്റെ സെക്രട്ടറി ജനറലായ ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ കരിം അല്‍ ഇസയും വത്തിക്കാനിലെ മതാന്തര സംഭാഷണങ്ങള്‍ക്കായുള്ള പോന്റിഫിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റും ഫ്രഞ്ച് കര്‍ദിനാളുമായ ജീന്‍ ലൂയിസ് ടോറനുമാണ് കരാറില്‍ ഒപ്പുവച്ചതെന്നാണ് വാര്‍ത്ത പുറത്തുവന്നത്. ഒരു ഈജിപ്ഷ്യന്‍ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്ത വാര്‍ത്ത അന്തര്‍ദേശീയ മാധ്യമങ്ങള്‍ വരെ ഏറ്റെടുത്തിരുന്നു.
വത്തിക്കാന്‍ കര്‍ദിനാള്‍ നടത്തിയ ചരിത്ര സന്ദര്‍ശനത്തിനിടെ സൗദിയില്‍ ചര്‍ച്ചുകള്‍ നിര്‍മിക്കുന്നതിനെ കുറിച്ച് വിശകലനം ചെയ്തിട്ടില്ലെന്നു കത്തോലിക്കാ സഭ പ്രസ്താവനയില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it