Gulf

സൗദിയില്‍ കെട്ടിടത്തില്‍ നിന്ന് വീണു പരിക്കേറ്റ മലയാളികള്‍ സാമൂഹ്യ പ്രവര്‍ത്തകരുടെ സഹായത്താല്‍ നാട്ടിലേക്ക് പോയി

സൗദിയില്‍ കെട്ടിടത്തില്‍ നിന്ന് വീണു പരിക്കേറ്റ മലയാളികള്‍ സാമൂഹ്യ പ്രവര്‍ത്തകരുടെ സഹായത്താല്‍ നാട്ടിലേക്ക് പോയി
X


സലാം കൂടരഞ്ഞി
റിയാദ്: സൗദിയില്‍ കെട്ടിടത്തില്‍ നിന്നും വീണു  ഗുരുതര പരിക്കേറ്റു ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മലയാളികള്‍ വിദഗ്ദ്ധ ചികിത്സക്കായി നാട്ടിലേക്ക് പോയി. കിളിമാനൂര്‍ സ്വദേശികളായ അനുഅമ്പിളി (27), പ്രശാന്ത് (27) എന്നിവരാണ് സാമൂഹിക പ്രവര്‍ത്തകരായ ലത്തീഫ് തെച്ചിയുടെയും ഷാനവാസ് രാമഞ്ചിറയുടെയും  സഹായത്താല്‍ കഴിഞ്ഞ ദിവസം നാട്ടിലേക്ക് യാത്രയായത്. രണ്ടാഴ്ച്ച മുന്‍പ് നടന്ന അപകടത്തില്‍ ഒരാളുടെ കഴുത്തിനും മറ്റൊരാള്‍ക്ക് നട്ടെല്ലിനും ഗുരുതര പരിക്കാണ് ഏറ്റത്. റിയാദില്‍ എക്‌സിറ്റ് 18 ഇസ്ട്രബുള്‍ സ്ട്രീറ്റില്‍ കമ്പനി അക്കമഡേഷനില്‍ വെച്ചാണ് അപകടം ഉണ്ടായത്. താമസിച്ചിരുന്ന കമ്പനി അക്കമഡേഷനില്‍ ജോലിക്ക് ശേഷം കഴുകി ഉണങ്ങിയ ഡ്രസ്സ് എടുക്കാന്‍ കെട്ടിടത്തിന് മുകളിലേക്ക് കയറിപോയപ്പോള്‍ രണ്ട് ബില്‍ഡിങുകള്‍ക്ക് ഇടയില്‍ വെച്ചിരുന്ന ഷീറ്റില്‍ ചവിട്ടി ഇരുവരും താഴെ വീഴുകയായിരുന്നു. ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഇവരെ കമ്പനി പൂര്‍ണ്ണമായും കൈയ്യൊഴിഞ്ഞതിനെ തുടര്‍ന്ന് ഇവര്‍ എന്ത് ചെയ്യണെമെന്നറിയാതെ കുടുങ്ങിയിരിക്കുകയായിരുന്നു. പരിക്കേറ്റ ഇവര്‍ക്ക് മുഴുവന്‍ കവറേജ് ഇന്‍ഷുറന്‍സ് ഇല്ലാത്തതിനാല്‍ ആശുപത്രി ഡിസ്ചാര്‍ജ് ആക്കിയെങ്കിലും മലയാളിയായ നഴ്‌സിന്റെ അഭ്യര്‍ത്ഥന മാനിച്ചു ഇവരെ  ഇവിടെ തന്നെ കിടത്തുകയായിരുന്നു. അല്‍ ഈമാന്‍ സ്റ്റാഫ് നേഴ്‌സ് ആയ സൂനമ്മ കോട്ടയത്തിന്റെ പ്രത്യേക സഹായവും സാമൂഹിക പ്രവര്‍ത്തകരോടൊപ്പം ഉണ്ടായിരുന്നു. ഒടുവില്‍ കൂടുതല്‍ ചികിത്സക്കായി എയര്‍ ഇന്ത്യ വിമാനത്തില്‍  നാട്ടിലേക്ക്   നാട്ടിലെക്ക് പോയി. അനുവിനൊപ്പം സഹോദരന്‍ മനുവും പ്രശാന്തിനെ സുഹൃത്ത് സജീറുമാണ് അനുഗമിച്ചത്.
ജോലിയില്‍ പ്രവേശിച്ചു ഒന്നര മാസം ആയപ്പോഴാണ് അപകടം ഉണ്ടായത്. കമ്പനിയില്‍ ജോലി ചെയ്യുന്ന മറ്റു ഇന്ത്യക്കാരും ഇപ്പോള്‍ പൂര്‍ണ്ണ ഇന്‍ഷുറന്‍സ് ഇല്ലാത്തതിനാല്‍ വ്യാകുലരാണ്. റിയാദ്, ദമാം, ജിദ്ദ, മക്ക  എന്നിവിടങ്ങളിലായി ഇന്ത്യക്കാര്‍ക്ക് പുറമെ പാകിസ്ഥാന്‍, നേപ്പാള്‍ സ്വദേശികളും കമ്പനിയിലുണ്ട്.
സാമൂഹിക പ്രവര്‍ത്തകരായ ലത്തീഫ് തെച്ചി ഷാനവാസ് രാമഞ്ചിറ എന്നിവരോടൊപ്പം എംബസ്സി ഉദ്യോഗസ്ഥന്‍ ലാല്‍ചക്രവാണി ലത്തീഫ് പോങ്ങനാട്, ബഷീര്‍ പാണക്കാട്, റഹുമത്ത് മേലാറ്റൂര്‍, ഹുസാം വള്ളികുന്നം, ഇല്യാസ് കാസര്‍കോട്, ഷെഫീകുല്‍ അനസ് എടവണ്ണപ്പാറ, നിഷാദ് തഴവ, ദിലീപ് ഗോപാലകൃഷ്ണന്‍, സഹോദരന്‍ മനു, ബന്ധുവായ ഷിബി കിളിമാനൂര്‍,അല്‍ ഈമാന്‍ ഹോസ്പിറ്റല്‍ സ്റ്റാഫ് നേഴ്‌സ് സൂനമ്മ കോട്ടയം  എന്നിവരും സഹായവുമായി കൂടെ ഉണ്ടായിരുന്നു. കുടുംബത്തിന്റെ ഏറെ പ്രതീക്ഷയായ ഇരുവരും പരിക്കുകള്‍ ഭേദമായി പ്രവാസ ലോകത്ത് തിരികെ വരാമെന്ന പ്രതീക്ഷയില്‍ ആണ് നാട്ടിലേക്കു പോയത്.
Next Story

RELATED STORIES

Share it