Gulf

സൗദിയിലെങ്ങും പരിശോധന ശക്തം; 7,547 പേര്‍ പിടിയില്‍

ദമ്മാം: ഇഖാമ തൊഴില്‍ നിയമ ലംഘകരെ കണ്ടെത്തുന്നതിന് സൗദി ആഭ്യന്തര മന്ത്രാലയത്തിനു കീഴില്‍ രാജ്യത്തെങ്ങും ശക്തമായ പരിശോധന തുടങ്ങി. തൊഴില്‍, വാണിജ്യ വ്യവസായ മന്ത്രാലയങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും റെയ്ഡുകളില്‍ പങ്കാളികളായി. ബിനാമി ബിസിനസ് കണ്ടെത്തുന്നതിന് കൂടി പരിശോധനകള്‍ നടത്തുന്നുണ്ട്. റിയാദില്‍ അടച്ചിട്ട പല സ്ഥാപനങ്ങളും ബിനാമി ബിസിനസ് നടത്തുന്നവയാണെന്ന് വാണിജ്യ വ്യവസായ മന്ത്രാലയ വക്താവ് അബ്ദുര്‍റഹ്മാന്‍ അല്‍ ഹുസയ്ന്‍ പറഞ്ഞു. ഒരു ദിവസത്തിനുള്ളില്‍ മാത്രം 7,547 പേര്‍ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയമ ലംഘകര്‍ക്ക് തൊഴില്‍-താമസ സൗകര്യം നല്‍കുന്നവര്‍ക്കെതിരെയും അവരുടെ വിവരങ്ങള്‍ മറച്ചു വയ്ക്കുന്നവര്‍ക്കെതിരെയും ശക്തമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
Next Story

RELATED STORIES

Share it