Athletics

സൗത്ത് ഏഷ്യന്‍ ജൂനിയര്‍ അത്‌ലറ്റിക്‌സ്: 11 സ്വര്‍ണവുമായി ഇന്ത്യ മുന്നില്‍

സൗത്ത് ഏഷ്യന്‍ ജൂനിയര്‍ അത്‌ലറ്റിക്‌സ്:  11 സ്വര്‍ണവുമായി ഇന്ത്യ മുന്നില്‍
X


കൊളംബോ: കൊളംബോയില്‍ വച്ച് നടക്കുന്ന സൗത്ത് ഏഷ്യന്‍ ജൂനിയര്‍ ചാംപ്യന്‍ഷിപ്പില്‍ ആദ്യ ദിനം ഇന്ത്യ ഒന്നാം സ്ഥാനത്ത്. 11 സ്വര്‍ണവും 10 വെള്ളിയും മൂന്ന് വെങ്കലവുമാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്. ആണ്‍കുട്ടികളുടെ ജാവലിന്‍ ത്രോയില്‍ മീറ്റ് റെക്കോഡോടെ അര്‍ഷ്ദീപ് സിങാണ് (71.47 മീറ്റര്‍) ഇന്ത്യക്ക് ആദ്യ സ്വര്‍ണം സമ്മാനിച്ചത.് ശേഷം പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ ഇന്ത്യയുടെ കിരണ്‍ ബലിയാനും (14.77 മീറ്റര്‍) മീറ്റ് റെക്കോഡ് കണ്ടെത്തി. ഈ ഇനത്തില്‍ ഇന്ത്യയുടെ അനാമിക ദാസ് (14.54) വെള്ളിയും സ്വന്തമാക്കി. ഇന്ത്യന്‍ ജൂനിയര്‍ ടീമും മീറ്റ് റെക്കോഡ് തിരുത്തി. ലോങ്ജംപില്‍ ലോകേഷ് സത്യാര്‍ഥനും (7.74 മീറ്റര്‍) 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ സപ്‌ന കുമാരിയും (1.19 സെക്കന്റ്) 1500 മീറ്ററില്‍ ദുര്‍ഗ ദിയോറുമാണ് (4.31.38) ഇന്നലെ മീറ്റ് റെക്കോഡ് കുറിച്ച ജൂനിയര്‍ താരങ്ങള്‍. മികച്ച  പ്രകടനത്തോടെ ലോകേഷ്  സത്യാര്‍ഥന്‍ ഈ വര്‍ഷം  നടക്കുന്ന അണ്ടര്‍ 20 ലോക ചാംപ്യന്‍ഷിപ്പിന് യോഗ്യതയും നേടി.  4 -100 മീറ്ററില്‍  ഇന്ത്യന്‍ ആണ്‍കുട്ടികള്‍ സ്വര്‍ണം നേടിയപ്പോള്‍ പെണ്‍കുട്ടികളുടെ പോരാട്ടം വെള്ളിയിലൊതുങ്ങി.

രണ്ട് മലയാളികള്‍ക്ക് മെഡല്‍

സാഫ് ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ രണ്ട് കേരളതാരങ്ങള്‍ക്ക് മെഡല്‍. 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ മുഹമ്മദ് ഫായിസ് വെള്ളിയും 4-100 മീറ്റര്‍ റിലേയില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായപിഎസ് സനീഷുമാണ് മെഡല്‍ നേടിയത്.  തിരുവനന്തപുരം സായിയില്‍ എന്‍ വി നിഷാദ് കുമാറിന്റെ കീഴില്‍ പരിശീലനം നടത്തി വരികയാണ് ഫായിസ്. അനീഷും സായിയിലാണ് പരിശീലനം തേടുന്നത്.
Next Story

RELATED STORIES

Share it